അരൂർ: ആലപ്പുഴയിൽ ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അരൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ കായിപ്പുറത്ത് വീട്ടിൽ അനിലിനെയാണ് ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി-മൂന്ന്, ജഡ്ജി അജികുമാർ ആണ് വിധി പറഞ്ഞത്.
2014 ജനുവരി 28നാണ് കേസിനാസ്പദമായ സംഭവം. അരൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ കരുത്തുത്തറ വീട്ടിൽ ഗോപി (60)യെയാണ് അനിൽ കത്തി കൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തിയത്.
The accused in the case of stabbing his father-in-law to death has been sentenced to life imprisonment.