#piravom | പിറവത്ത്‌ പെരുന്നാളിന്‌ കൊടിയേറ്റി

#piravom | പിറവത്ത്‌ പെരുന്നാളിന്‌ കൊടിയേറ്റി
Jan 2, 2025 08:19 AM | By Amaya M K

പിറവം : (piravomnews.in) പിറവം സെന്റ്‌ മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ, രാജാധിരാജ സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ, ക്നാനായ കത്തോലിക്ക പള്ളി എന്നിവിടങ്ങളിലെ പെരുന്നാളിന്‌ കൊടിയേറ്റി.

ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിലെ രാക്കുളിത്തിരുനാൾ നീറിക്കാട് പള്ളി വികാരി റവ.ഫാ.ജോസ് കുറുപ്പന്തറ കൊടിയേറ്റി. വികാരി തോമസ് പ്രാലേൽ, കൈക്കാരൻമാരായ ജിൻസ് ബേബി വിരിയപ്പിള്ളിൽ, ജയ്‌മോൻ വാഴമലയിൽ തുടങ്ങിയവർ സംസാരിച്ചു.

ഓർത്തഡോക്സ് വലിയപള്ളിയിൽ കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത കൊടിയേറ്റി. വികാരി സ്കറിയ വട്ടക്കാട്ടിൽ, ഫാ. ഏലിയാസ് ചെറുകാട്‌, ഫാ. മാത്യൂസ് വാതക്കാട്ടിൽ, ഫാ. മാത്യൂസ് കാഞ്ഞിരംപാറ എന്നിവർ സംസാരിച്ചു.

നാലിന്‌ വൈകിട്ട് 6.30ന് യുവജനപ്രസ്ഥാനം ഭദ്രാസനതല ക്രിസ്മസ് കാരൾ ഗാനമത്സരം. അഞ്ചിന്‌ വൈകിട്ട് നാലിന് പേപ്പതി ചാപ്പലിൽനിന്ന്‌ പ്രദക്ഷിണം ആരംഭിച്ച്‌ പള്ളിയിൽ സമാപിക്കും. ആറിന്‌ പ്രധാന പെരുന്നാൾ.

യാക്കോബായ പള്ളിയിൽ ഇടവക മെത്രാപോലീത്ത മാത്യൂസ് മോർ ഈവാനിയോസ് കൊടിയേറ്റി. വികാരി വർഗീസ് പനച്ചിയിൽ, ഫാ. ബേസിൽ പാറേക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

അഞ്ചിന്‌ വൈകിട്ട് അഞ്ചിന് പ്രക്ഷിണം പേപ്പതി ചാപ്പലിൽനിന്ന്‌ ആരംഭിച്ച് പള്ളിയിൽ സമാപിക്കും. പ്രധാന പെരുന്നാൾ ദിവസമായ ആറിന് ദനഹ ശുശ്രൂഷ, ടൗൺ ചുറ്റി പ്രദക്ഷിണം.

The #flag was #hoisted on the#piravom #festival

Next TV

Related Stories
തെങ്ങ് കടപുഴകി ദേഹത്ത് വീണു; പെരുമ്പാവൂരിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം.

Jan 4, 2025 06:33 PM

തെങ്ങ് കടപുഴകി ദേഹത്ത് വീണു; പെരുമ്പാവൂരിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം.

തെങ്ങിന്‍റെ സമീപത്ത് തീ ഇട്ടിരുന്നു. തണുപ്പകറ്റാൻ തെങ്ങിന് അടുത്തു വന്നുനിന്നതായിരുന്നു കുട്ടിയെന്നാണ്...

Read More >>
#theft | കോതമംഗലത്ത് ഹൈപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപ കവർന്ന പ്രതികളെ പിടികൂടി പൊലീസ്

Jan 4, 2025 11:29 AM

#theft | കോതമംഗലത്ത് ഹൈപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപ കവർന്ന പ്രതികളെ പിടികൂടി പൊലീസ്

രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നത് ആദ്യം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം ഏറ്റെടുത്ത ഊന്നുകൽ...

Read More >>
#moovattupuzha | പ്രളയത്തിൽ തകർന്ന തോട്ടഞ്ചേരി പാലത്തിനു പുനർജന്മം

Jan 4, 2025 11:15 AM

#moovattupuzha | പ്രളയത്തിൽ തകർന്ന തോട്ടഞ്ചേരി പാലത്തിനു പുനർജന്മം

നിർമാണം പൂർത്തീകരിക്കുമ്പോൾ 2 വരിയിൽ ഗതാഗതവും ഇവിടെ യാഥാർഥ്യമാകും. 7.54 കോടി രൂപയാണ് ടെൻഡറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ...

Read More >>
#koothattukulam | കൂത്താട്ടുകുളം സാമൂഹികാരോഗ്യകേന്ദ്രം; കൂടുതൽ അപാകതകൾ പുറത്ത്

Jan 4, 2025 10:57 AM

#koothattukulam | കൂത്താട്ടുകുളം സാമൂഹികാരോഗ്യകേന്ദ്രം; കൂടുതൽ അപാകതകൾ പുറത്ത്

ഇക്കാരണത്താൽ പലരും ഡിസ്ചാർജ് വാങ്ങി പോയി.ടൈൽ വിരിച്ചതിലെ അപാകത മൂലം രോഗികളെ എക്സ്റേ റൂമിലേക്ക് സ്ട്രെച്ചറിലോ വീൽചെയറിലോ കൊണ്ടുവരാൻ...

Read More >>
#accident | സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ചു; റിട്ട. അധ്യാപിക മരിച്ചു

Jan 4, 2025 10:31 AM

#accident | സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ചു; റിട്ട. അധ്യാപിക മരിച്ചു

ആലുവ തുരുത്ത് വാക്കൽ വീട്ടിൽ ഷേർളിയാണ് (64) മരിച്ചത്. മേപ്പാടി ജി.എച്ച്. എസ്.എസിൽ നിന്ന്...

Read More >>
#accident | ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

Jan 4, 2025 10:23 AM

#accident | ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

ചികിത്സയിലായിരുന്ന മണിയെ ആശുപത്രിയിൽ നിന്ന് തിരിച്ചു കൊണ്ടു വരുന്ന വഴിയാണ് അപകടം...

Read More >>
Top Stories