കാലടി : (piravomnews.in) മലയാറ്റൂർ താഴ്‌വരയിൽ മഞ്ഞണിഞ്ഞ രാത്രിയിൽ ആയിരങ്ങളെ സാക്ഷിനിർത്തി കൂറ്റൻ പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കി നക്ഷത്രത്തടാകം മൊഗാ കാർണിവൽ സമാപിച്ചു.
76 അടി ഉയരത്തിൽ നാലുലക്ഷം രൂപ ചെലവിൽ കലാസംവിധായകൻ കലേഷ് നേത്രയും മറ്റു 12 പേരും ചേർന്നാണ് പപ്പാഞ്ഞിയെ നിർമിച്ചത്.
110 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന മലയാറ്റൂർ മണപ്പാട്ട് ചിറയ്‌ക്ക് ചുറ്റും 10,024 നക്ഷത്രങ്ങളും തെളിച്ചിരുന്നു. ക്രിസ്‌മസ് ദിനത്തിലാണ് കാർണിവൽ ആരംഭിച്ചത്.
#Malayatur #Moga #Carnival has #concluded