---
title: "#accident | അജ്ഞാത വാഹനം ഇടിച്ചു; ചികിത്സയിലായിരുന്ന 71കാരൻ മരിച്ചു"
english_title: "hit by #unknown #vehicle; A #71-year-old man died #under #treatment"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/258550/hit-by-unknown-vehicle-a-71-year-old-man-died-under-treatment"
published_at: "2024-12-24T09:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676a38db4a062_accident4.jpg"
keywords: []
---

# #accident | അജ്ഞാത വാഹനം ഇടിച്ചു; ചികിത്സയിലായിരുന്ന 71കാരൻ മരിച്ചു

> **Lead Summary:** കൊച്ചി: അങ്കമാലിയിൽ അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണാർക്കാട് പയ്യനെടം സ്വദേശി മരിച്ചു. 

## Article Content

കൊച്ചി: അങ്കമാലിയിൽ അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണാർക്കാട് പയ്യനെടം സ്വദേശി മരിച്ചു. 

കുമരംപുത്തൂർ പയ്യനെടം മാണിക്കോത്ത് ബാലചന്ദ്രനാണ് (71) മരിച്ചത്. അങ്കമാലിയിൽ ചൂരൽ ഉപയോഗിച്ച് ഫർണിച്ചർ നിർമ്മിക്കുന്ന ജോലിയായിരുന്നു ബാലചന്ദ്രന്.

ഇക്കഴിഞ്ഞ എട്ടാം തീയതി വൈകീട്ടാണ് കറുകുറ്റി അരീക്കൽ ജം​ഗ്ഷനിൽ ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങിയ ബാലചന്ദ്രനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിച്ച കാർ നിർത്താതെ പോയി. സാരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബാലചന്ദ്രൻ തിങ്കളാഴ്ച രാത്രി പത്ത് മണിയ്ക്ക് മരിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/258550/hit-by-unknown-vehicle-a-71-year-old-man-died-under-treatment)