അരി മോഷ്ടിച്ചെന്നാരോപിച്ച് ഛത്തീസ്ഗഡില്‍ ദളിതനെ അടിച്ചുകൊന്നു. 50 കാരനായ പഞ്ച്‌റാം സാര്‍ത്തിയാണ് കൊല്ലപ്പെട്ടത്. വീരേന്ദ്ര സിദാറിന്റെ വീട്ടില്‍ നുഴഞ്ഞുകയറി അരിമോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപിച്ചാണ് മര്‍ദിച്ചത്. സാര്‍ത്തിയെ മരത്തില്‍ കെട്ടിയിട്ടു മര്‍ദിക്കുകായിരുന്നു. മുളവടി കൊണ്ട് മര്‍ദിച്ചും ചവിട്ടിയും ഇടിച്ചുമാണ് സാര്‍ത്തിയെ കൊലപ്പെടുത്തിയത്. മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. വീരേന്ദ്ര സിദാര്‍,അജയ് പ്രധാന്‍,അശോക് പ്രധാന്‍ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ ഒരാള്‍ ആദിവാസിയാണ്. റായ്ഗഡ് ജില്ലയിലെ ദുമാപള്ളി ഗ്രാമത്തിലാണ് സംഭവം.
A Dalit youth was tied to a tree and beaten to death for allegedly stealing rice