---
title: "#Cyberscams | സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ പിടിയില്‍; താവളത്തില്‍ കേറി പൂട്ടി കേരള പൊലീസ്."
english_title: "Mastermind of cyber scams nabbed; The base was locked by the Kerala police."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/258731/mastermind-of-cyber-scams-nabbed-the-base-was-locked-by-the-kerala-police"
published_at: "2024-12-25T00:31:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676b0527a733e_mhghj.jpg"
keywords: []
---

# #Cyberscams | സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ പിടിയില്‍; താവളത്തില്‍ കേറി പൂട്ടി കേരള പൊലീസ്.

> **Lead Summary:** എറണാകുളം: ഇന്ത്യയിലെ സൈബർ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരൻ പിടിയിൽ. ഇന്ത്യയിലെ തന്നെ സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രൈയിൻ എന്ന് അറിയപ്പെടുന്ന രംഗൻ ബിഷ്ണോയി ആണ് പിടിയിലായത്. വാഴക്കാല സ്വദേശിയായ സ്ത്രീയുടെ നാലര കോടി തട്ടിയ കേസിലാണ് നിർണായക അറസ്റ്റ്. കൊൽക്കത്തയിലെ ബിഷ്ണോയിയുടെ താവളത്തിലെത്തിയാണ് കൊച്ചി സൈബർ പൊലീസ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിൽ രാഷ്ട്രീയ, ഭരണ രംഗങ്ങളിലെല്ലാം ബിഷ്ണോയിക്ക് വലിയ സ്വാധീനമാണുളളത്. അതുകൊണ്ട് തന്നെ പ്രതിയെ പിടികൂടുക എന്നത് ശ്രമകരമായിരുന്നു. പ്രതിയുടെ സംഘാംഗങ്ങൾ പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചൈനയിലെയും ലാവോസിലെയും വരെ സൈബർ തട്ടിപ്പുസംഘങ്ങളുമായും രംഗൻ ബിഷ്ണോയിക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

## Article Content

എറണാകുളം: ഇന്ത്യയിലെ സൈബർ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരൻ പിടിയിൽ. ഇന്ത്യയിലെ തന്നെ സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രൈയിൻ എന്ന് അറിയപ്പെടുന്ന രംഗൻ ബിഷ്ണോയി ആണ് പിടിയിലായത്. വാഴക്കാല സ്വദേശിയായ സ്ത്രീയുടെ നാലര കോടി തട്ടിയ കേസിലാണ് നിർണായക അറസ്റ്റ്. കൊൽക്കത്തയിലെ ബിഷ്ണോയിയുടെ താവളത്തിലെത്തിയാണ് കൊച്ചി സൈബർ പൊലീസ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിൽ രാഷ്ട്രീയ, ഭരണ രംഗങ്ങളിലെല്ലാം ബിഷ്ണോയിക്ക് വലിയ സ്വാധീനമാണുളളത്. അതുകൊണ്ട് തന്നെ പ്രതിയെ പിടികൂടുക എന്നത് ശ്രമകരമായിരുന്നു. പ്രതിയുടെ സംഘാംഗങ്ങൾ പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചൈനയിലെയും ലാവോസിലെയും വരെ സൈബർ തട്ടിപ്പുസംഘങ്ങളുമായും രംഗൻ ബിഷ്ണോയിക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

ബിഷ്ണോയിയെ പ്രാദേശിക മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിന് ശേഷമായിരിക്കും കൊച്ചിയില്‍ എത്തിക്കുന്നത്. കൊൽക്കത്തയിൽ നിന്ന് വിമാന മാർഗമാണ് പ്രതിയെ കൊച്ചിയിലെത്തിക്കുക. തുടർന്ന് കൊച്ചിയിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സൈബർ തട്ടിപ്പ് കേസുകളുടെ ചുരളഴിക്കുന്നതിൽ രംഗൻ ബിഷ്ണോയിയുടെ അറസ്റ്റ് നിർണായകമാകുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/258731/mastermind-of-cyber-scams-nabbed-the-base-was-locked-by-the-kerala-police)