തിരുവനന്തപുരം: കേരള ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാന് പകരം രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളത്തിന്‍റെ പുതിയ ഗവര്‍ണറാകും. നിലവിൽ ബിഹാർ ഗവർണറാണ് ആര്‍ലേകര്‍. ആർലേകറിന് പകരം ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ആര്‍ലേകര്‍. ഗോവയില്‍ നിന്നുള്ള ബിജെപി നേതാവായ ആര്‍ലേകര്‍ മന്ത്രി, നിയമസഭ സ്‌പീക്കര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
Change to Kerala Governor; Rajendra Vishwanath Arlekar will replace Arif Mohammad Khan as the new Governor of Kerala.