പെരുവ: മൂർക്കാട്ടിൽ പടി -മുതൽ പോലീസ് സ്റ്റേഷൻ പടി വരെയുള്ള HNL റോഡിലെ കുഴികളടച്ച് അപകടാവസ്ഥക്ക് താൽക്കാലിക പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ് ജനകീയ പ്രതികരണവേദി..സർക്കാരിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥക്കെതിരെ ജനങ്ങൾ ഒത്തുചേർന്ന് റോഡിലെ കുഴികൾ അടക്കുകയായിരുന്നു. മൂർക്കാട്ടിൽ പടി മുതൽ A one സൂപ്പർ മാർക്കറ്റ് വരെയുള്ള ഭാഗം AOne മാനേജ്മെന്റും, തുടർന്നുള്ള ഭാഗം പൊതുജന സഹകരണത്തിലും പൂർത്തി ആക്കി. റോഡ് ടാറിങ്ങിനായി നിരവധി പേർ സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നു. കുറഞ്ഞ നിരക്കിൽ കോൺട്രാക്ടർ ബൈജു മാണി, സബ് കോൺട്രാക്ടർ .സിദ്ധിഖ് എന്നിവർ ജനങ്ങൾക്കൊപ്പം സഹകരിച്ച് പണി പൂർത്തിയാക്കി.
A temporary solution to the dangerous situation by filling potholes on the road