#surgery | ആദ്യ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക്‌ ഒരുങ്ങി ജനറൽ ആശുപത്രി

#surgery | ആദ്യ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക്‌ ഒരുങ്ങി ജനറൽ ആശുപത്രി
Dec 22, 2024 11:14 AM | By Amaya M K

കൊച്ചി : (piravomnews.in) ആദ്യ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്കായി ഒരുങ്ങുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ എക്മോ മെഷീൻ എത്തി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങൾ താൽക്കാലികമായി ഏറ്റെടുത്ത്‌ ഒരാളുടെ ജീവന് പിന്തുണയേകുന്ന സംവിധാനമാണിത്‌.

ഗുരുതരമായതും ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥകളുള്ള രോഗികളെ സഹായിക്കുന്നതിന് ഈ യന്ത്രം ഉപയോഗിക്കുന്നു. കടുത്ത ഹൃദയപരാജയം സംഭവിച്ചവരിൽ ഓക്സിജൻ അടങ്ങിയ രക്തം ശരീരത്തിലേക്ക് പമ്പുചെയ്ത്‌ എക്‌മോ ഹൃദയത്തെ പിന്തുണയ്ക്കുന്നു.

60.5 ലക്ഷം രൂപയാണ്‌ ഈ സംവിധാനത്തിന്റെ വില. യന്ത്രം ശനിയാഴ്‌ച കാത്ത്‌ ലാബിൽ ക്രമീകരിക്കുമെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. ആർ ഷാഹിർഷാ പറഞ്ഞു. ഇൻട്രാ അയോട്ടിക്‌ ബലൂൺ പമ്പ്‌ (ഐഎബിപി) ഉടൻ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

45 ലക്ഷം രൂപ ചെലവ്‌ വരുന്ന ഈ യന്ത്രം ഉപയോഗിച്ച്‌ ശരീരത്തിലേക്ക്‌ കൂടുതൽ രക്തം പമ്പുചെയ്യാനാകും. ഹൃദയത്തിന്റെ വിശ്രമഘട്ടത്തിലും ഹൃദയത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും രക്തയോട്ടം മെച്ചപ്പെടുത്തുന്നതും ഈ യന്ത്രത്തിന്റെ സഹായത്താലാണ്‌.

പരിശീലനം പൂർത്തിയാക്കിയ വിദഗ്‌ധ ഡോക്‌ടർമാരും നഴ്‌സുമാരും സേവനസന്നദ്ധരായുണ്ട്‌. രാജ്യത്ത് ആദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്താനുള്ള അനുമതി എറണാകുളം ഗവ. ജനറൽ ആശുപത്രിക്ക്‌ ലഭിച്ചത്‌ ഡിസംബർ ഒന്നിനാണ്‌.




#General #Hospital #prepares for #first #heart #transplant #surgery

Next TV

Related Stories
#Supplyco | സപ്ലൈകോ ജില്ലാ ക്രിസ്‌മസ്‌ ഫെയറിന്‌ തുടക്കമായി

Dec 22, 2024 11:20 AM

#Supplyco | സപ്ലൈകോ ജില്ലാ ക്രിസ്‌മസ്‌ ഫെയറിന്‌ തുടക്കമായി

സബ്സിഡി സാധനങ്ങൾക്കുപുറമെ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനംവരെ...

Read More >>
#koothattukulam | കീഴ്ചിറയുടെ പുനരുദ്ധാരണത്തിന് 23 ലക്ഷം രൂപയുടെ ഭരണാനുമതി

Dec 21, 2024 11:16 AM

#koothattukulam | കീഴ്ചിറയുടെ പുനരുദ്ധാരണത്തിന് 23 ലക്ഷം രൂപയുടെ ഭരണാനുമതി

എൽഡിഎഫ് തിരുമാറാടി പഞ്ചായത്ത് കമ്മിറ്റി മന്ത്രി റോഷി അഗസ്റ്റിന് നൽകിയ നിവേദനത്തെത്തുടർന്നാണ് തുക അനുവദിച്ചത്. കെ എം മാണി ഊർജിത ജലസേചന പദ്ധതിയുടെ...

Read More >>
#Christmas | കോതമംഗലം ടൗണിൽ ക്രിസ്‌മസ് വിളംബരറാലി ; 2000ത്തോളം 
ക്രിസ്‌മസ് പാപ്പമാർ

Dec 21, 2024 11:12 AM

#Christmas | കോതമംഗലം ടൗണിൽ ക്രിസ്‌മസ് വിളംബരറാലി ; 2000ത്തോളം 
ക്രിസ്‌മസ് പാപ്പമാർ

അഞ്ചുവയസ്സുമുതൽ 60 വരെയുള്ള രണ്ടായിരത്തോളം ക്രിസ്മസ് പാപ്പമാർ റാലിയിൽ പങ്കെടുത്തു. വിളംബരറാലി ആന്റണി ജോൺ എംഎൽഎ ഫ്ലാഗ് ഓഫ്...

Read More >>
കോതമംഗലത്ത് ദുർമന്ത്രവാദി പിടിയിൽ

Dec 20, 2024 08:40 PM

കോതമംഗലത്ത് ദുർമന്ത്രവാദി പിടിയിൽ

ദുർമന്ത്രവാദവും ആഭിചാരക്രിയകളും ചികിത്സയും നടത്തിവന്ന ദുർമന്ത്രവാദി നൗഷാദ് എന്നയാളെ പോലീസ് അറസ്റ്റ്...

Read More >>
ഹെൽമെറ്റിനുള്ളിൽ ഇലക്ട്രോണിക് ഉപകരണം; ബോംബെന്ന് കരുതി പരിഭ്രാന്തി

Dec 20, 2024 09:11 AM

ഹെൽമെറ്റിനുള്ളിൽ ഇലക്ട്രോണിക് ഉപകരണം; ബോംബെന്ന് കരുതി പരിഭ്രാന്തി

സ്ഥലത്ത് രാവിലെയും പൊലീസ് പരിശോധന നടന്നു. ഹെൽമറ്റിന് അകത്ത് പ്ലാസ്റ്റിക് കണ്ടെയ്നറിൽ ആയിരുന്നു ഇലക്ട്രോണിക് ഉപകരണം. ഉപകരണം കണ്ടെത്തിയത്...

Read More >>
കാക്കനാട് മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Dec 19, 2024 06:49 PM

കാക്കനാട് മെട്രോ നിര്‍മാണത്തിനിടെ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. കാക്കനാട് മേഖലയില്‍ മെട്രോ നിര്‍മാണം പുരോഗമിക്കുന്നതിനിടെ മണ്ണ് നീക്കം ചെയ്യാനായി എത്തിയ...

Read More >>
Top Stories










News Roundup