എടത്വ: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പരിക്ക്. തലവടി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ആലുംമൂട്ടില്‍ വിനോദ്, ഭാര്യ ആര്യ, മകള്‍ ഇഷാനി എന്നിവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.30 ന് എടത്വ-തിരുവല്ല സംസ്ഥാന പാതയില്‍ വെള്ളക്കിണര്‍ ജംഗ്ഷനില്‍ വെച്ചാണ് അപകടം. എടത്വയില്‍ നിന്ന് തിരുവല്ല ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്‌കൂട്ടറും തിരുവല്ലയില്‍ നിന്ന് എടത്വയിലേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കുട്ടിയിടിച്ചത്. ഇടയിടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ തലകീഴായി മറിയുകയും യാത്രക്കാര്‍ തെറിച്ച് പോകുകയും ചെയ്തിരുന്നു.
Scooter passenger injured in car-scooter collision