മുണ്ടക്കയം ∙ ശബരിമല പാതയായ കോരുത്തോട് വണ്ടൻപതാൽ തേക്ക് കൂപ്പിൽ ശബരിമല തീർഥാടക വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ കാട്ടുപോത്ത് ചത്തു. ഡ്രൈവർ കുംഭകോണം സ്വദേശി മണികണ്ഠന് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പഴയ പനക്കച്ചിറ പാലത്തിനു സമീപം റോഡിലേക്ക് ഓടിക്കയറിയ കാട്ടുപോത്ത് വാഹനത്തിൽ ഇടിക്കുകയായിരുന്നു. കാട്ടുപോത്തിന്റെ ജഡം മറവു ചെയ്യാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. തമിഴ്നാട്ടിൽ നിന്നുമെത്തിയ തീർഥാടകരെ സത്രം കാനനപാതയിൽ ഇറക്കിയ ശേഷം പമ്പയ്ക്കു പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
Sabarimala Pilgrim's vehicle collided with bison and died.