കൊച്ചി : (piravomnews.in) സപ്ലൈകോ ജില്ലാ ക്രിസ്‌മസ് ഫെയറിന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ തുടക്കമായി.
മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി ആദ്യവിൽപ്പന നിർവഹിച്ചു.
നഗരസഭ കൗൺസിലർ പത്മജ എസ് മേനോൻ, ജില്ലാ സപ്ലൈ ഓഫീസർ ടി സഹീർ, സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർമാരായ എം ആർ ദീപു, പി ടി സൂരജ് തുടങ്ങിയവർ സംസാരിച്ചു.
സബ്സിഡി സാധനങ്ങൾക്കുപുറമെ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനംവരെ വിലക്കുറവുണ്ട്.
സപ്ലൈകോയുടെ ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് നല്കും. ഒരുകിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപവീതം വിലക്കുറവുണ്ട്.
#Supplyco #District #Christmas #Fair has started