കൊല്ലം:(truevisionnews.com) കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസിൽ തീപിടുത്തം. ഒഴിവായത് വൻ അപകടം. തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്തേക്ക് പോയ ബസിലാണ് തീപിടിച്ചത്.
ഡീസൽ ചോർന്നാണ് തീപടർന്നത്. ബസിന് പിന്നാലെ എത്തിയ ബൈക്ക് യാത്രികരാണ് ബസിൽ തീപടരുന്നത് കണ്ടത്.പുക ഉയർന്നതോടെ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ പുറത്തിറക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീവ്ര പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

A major accident was averted; fire broke out in a KSRTC bus
