ഈരാറ്റുപേട്ട: (piravomnews.in) ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ ഗ്രേഡ് III ഓവർസിയറെ വിജിലൻസ് പിടികൂടി. ബിൽഡിങ് പെർമിറ്റ് നൽകുന്നതിനായി 3000 രൂപ കൈക്കൂലിയായി വാങ്ങിയ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ജയേഷിനെയാണ് വിജിലൻസ് പിടികൂടിയത്. കോട്ടയം മീനച്ചിൽ സ്വദേശിയുടെ പരാതിയിലാണ് നടപടി.
പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിനായി ഏപ്രിൽ ഒൻപതിന് ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ പരാതിക്കാരൻ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷയിന്മേൽ നടപടി സ്വീകരിക്കേണ്ട ജയേഷ് സ്ഥല പരിശോധന നടത്തിയ ശേഷം പെർമിറ്റ് അനുവദിക്കുന്നതിന് 5000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് കൈക്കൂലി പണം നൽകാത്തതിനാൽ അപേക്ഷ ചില കാരണങ്ങൾ ചൂണ്ടിക്കാട്ടി ജയേഷ് തിരിച്ചയച്ചക്കുകയും ചെയ്തു. എന്നാൽ പരാതിക്കാരൻ തിരുത്തിയ അപേക്ഷ വീണ്ടും സമർപ്പിച്ചു.
ഇതേതുടർന്ന് ജൂലൈ അഞ്ചിന് മുൻസിപ്പാലിറ്റിയിലെത്തിയ പരാതിക്കാരനെ ജയേഷ് നേരിൽ കണുകയും പെർമിറ്റ് സംബന്ധമായ രേഖകൾ വാട്ട്സാപ്പിൽ അയച്ച് കൊടുത്ത ശേഷം വീണ്ടും കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. ഒപ്പം വൈകുന്നേരം തിരികെ വിളിക്കാനും പറഞ്ഞു.
Bribery via Google Pay: Erattupetta Municipality overseer arrested by vigilance
