തിരുവനന്തപുരം: ( piravomnews.in ) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ കുളിക്കുകയായിരുന്ന ഇരുപത്തൊന്നുകാരിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ.
കൊല്ലം ആദിച്ചനല്ലൂർ അനീഷ് ഭവനിൽ അനീഷിനെയാണ് മെഡിക്കൽ കൊളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടക്കുന്ന രോഗിക്ക് കൂട്ടിരിക്കാനെത്തിയതാണ് യുവതി.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ഒന്നാം വാർഡിലായിരുന്നു സംഭവം. വാര്‍ഡിനോടുചേര്‍ന്ന ശുചിമുറിയിൽ യുവതി കയറിയത് കണ്ട അനീഷ് തൊട്ടടുത്ത ശുചിമുറിയിൽ കയറി സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
തൊട്ടടുത്ത ശുചിമുറിയിൽ മൊബൈൽ ഫോൺ ശ്രദ്ധയിൽപ്പെട്ടതോടെ യുവതി ബഹളം വച്ചു. ഇതുകേട്ട് ഇറങ്ങിയോടാൻ ശ്രമിച്ച പ്രതിയെ ജീവനക്കാരും കൂട്ടിരുപ്പുകാരും ചേര്‍ന്ന് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ ദൃശ്യങ്ങൾ സുഹൃത്തുക്കളുടെ ഫോണിലേക്ക് അയച്ച് കൊടുത്തെന്ന് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
A 21-year-old woman was filmed taking a bath in the bathroom on her mobile phone; a young man was arrested
