---
title: " 6 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി."
english_title: "A 6-year-old girl was found dead inside her home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/257429/a-6-year-old-girl-was-found-dead-inside-her-home"
published_at: "2024-12-19T13:20:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6763d09bc6b9f_ergegh.jpg"
keywords: []
---

#  6 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

> **Lead Summary:** കൊച്ചി: കോതമംഗലത്ത് യുപി സ്വദേശിനിയായ 6 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി, ഇരുമലപ്പടിക്ക് സമീപം താമസിക്കുന്ന ദമ്പതികളുടെ മകളാണ് മരിച്ചത്. നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ മുസ്കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ കോതമംഗലം പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം നടത്തിവരികയാണ്.

## Article Content

കൊച്ചി: കോതമംഗലത്ത് യുപി സ്വദേശിനിയായ 6 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി, ഇരുമലപ്പടിക്ക് സമീപം താമസിക്കുന്ന ദമ്പതികളുടെ മകളാണ് മരിച്ചത്. നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ മുസ്കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ കോതമംഗലം പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/257429/a-6-year-old-girl-was-found-dead-inside-her-home)