ഇടുക്കി: ഇടുക്കി ചേലച്ചുവട്ടിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ചേലച്ചുവട് ആയത്തു പാടത്ത് എൽസമ്മ (74) ആണ് മരിച്ചതി. രാവിലെ ആറു മണിയോടെ വീട്ടിൽ നിന്നും പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ലോറിയിടിച്ചത്. ഉടൻ തന്നെ എൽസമ്മയെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Housewife met a tragic end after being hit by a lorry.