കുമരകം : കുമരകത്തു നിന്നും മുഹമ്മയിലേക്കുള്ള ജലയാത്രയ്ക്ക് പ്രിയമേറുന്നു. നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇന്ന് ഈ ബോട്ട് സർവ്വീസിനെ ആശ്രയിക്കുന്നത്.. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള എളുപ്പ മാർഗ്ഗവുമാണിത്.
കുമരകത്ത് നിന്നും മുഹമ്മയ്ക്ക് സംസ്ഥാന ജലഗതാഗതവകുപ്പിന്റെ രണ്ടു ബോട്ട് സർവീസുകൾ നിലവിലുണ്ട്. ഇന്ന് ഈ സർവീസുകൾ വെറുമൊരു ഗതാഗത മാർഗ്ഗം മാത്രമല്ല, വിദേശികൾക്കും സ്വദേശികൾക്കും നിസാര തുക ചിലവാക്കി കായൽ യാത്ര ചെയ്യാനും കായൽ സൗന്ദര്യം ആസ്വദിക്കാനും കൂടിയുള്ള ടൂറിസത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.
കുമരകത്ത് എത്തുന്ന ടൂറിസ്റ്റുകൾ മിക്കവരും ഈ യാത്രാ മാർഗ്ഗം പ്രയോജനപ്പെടുത്തുന്നുണ്ട്.
സഞ്ചാരികൾക്ക് അവരുടെ ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോകാൻ ഉള്ള സൗകര്യം കൂടി ഈ ബോട്ടിൽ ലഭ്യമായതിനാൽ നിരവധി സഞ്ചാരികൾ ഇപ്പോൾ ഈ ബോട്ട് സർവ്വീസുകളെയാണ് ആശ്രയിക്കുന്നത്.
ടിക്കറ്റ് റേറ്റ് ഒരാൾക്ക് 16 രൂപയും, ഇരുചക്ര വാഹനങ്ങൾക്ക് 25 രൂപയുമാണ്.... രണ്ടു ബോട്ടിലും സഞ്ചരിക്കുന്ന പുസ്തകശാല ഉള്ളത് യാത്രയ്ക്ക് കൂടുതൽ മികവേകുന്നു.
റിപ്പോർട്ടർ : അനീഷ് ഗംഗാധരൻ കുമരകം
Muhammad Kumarakam is fond of water travel