---
title: "#stabbed | ഓ​ടു​ന്ന ബ​സി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ"
english_title: "#Accused #arrested for #trying to #stab #youth in #running #bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/257163/accused-arrested-for-trying-to-stab-youth-in-running-bus"
published_at: "2024-12-18T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67627e95b4b81_stabbed.jpg"
keywords: []
---

# #stabbed | ഓ​ടു​ന്ന ബ​സി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

> **Lead Summary:** കണ്ണൂർ : ഓ​ടു​ന്ന ബ​സി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.

## Article Content

കണ്ണൂർ : ഓ​ടു​ന്ന ബ​സി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.

വ​ള​ക്കൈ കി​രാത്തെ ചി​റ​യി​ല്‍ ഹൗ​സി​ല്‍ എം. ​വി​പി​നെ​യാ​ണ് (29) ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ ടി.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ളി​പ്പ​റ​മ്പ്- ശ്രീ​ക​ണ്ഠ​പു​രം വ​ഴി ഇ​രി​ക്കൂ​ര്‍ പെ​രു​മ​ണ്ണി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന നെ​ല്ലൂ​ര്‍ ബ​സി​ലാ​യി​രു​ന്നു ക​ത്തി​ക്കു​ത്ത് ന​ട​ന്ന​ത്.

ബ​സ് രാ​ത്രി 7.45ഓ​ടെ ചെ​ങ്ങ​ളാ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പൈ​സ​ക്ക​രി സ്വ​ദേ​ശി അ​ഭി​ലാ​ഷിനെ (29) ക​ത്തി കൊ​ണ്ട് വി​പി​ന്‍ കു​ത്തു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ലാ​ണ് കു​ത്തേ​റ്റ​ത്. ബ​സി​ലെ യാ​ത്ര​ക്കാ​ര്‍ ക​ത്തി പി​ടി​ച്ചു​വാ​ങ്ങു​ന്ന​തി​നി​​ട​യി​ല്‍ വി​പി​നും പ​രി​ക്കേ​റ്റി​രു​ന്നു.

പ​രി​ക്കേ​റ്റ അ​ഭി​ലാ​ഷി​നെ ആ​ദ്യം ശ്രീ​ക​ണ്ഠ​പു​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി.​കോ​ള​ജ് ആ​ശു​പ​ത്രിയി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വി​പി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/257163/accused-arrested-for-trying-to-stab-youth-in-running-bus)