Dec 18, 2024 03:51 PM

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നേരിടുന്ന എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ 16 ന് ചേര്‍ന്ന ഐപിഎസ് സ്‌ക്രീനിങ് കമ്മിറ്റിയില്‍ വിജിലന്‍സ് അന്വേഷണം ചൂണ്ടിക്കാട്ടി നിലവില്‍ എഡിജിപി റാങ്കിലുള്ള എം ആര്‍ അജിത് കുമാറിന് ഡിജിപിയായുള്ള സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് തീരുമാനിച്ചിരുന്നു. ഈ ശുപാര്‍ശ ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.  ജൂലൈയില്‍ അജിത് കുമാര്‍ ഡിജിപിയായി ചുമലയേല്‍ക്കും. തൃശൂര്‍ പൂരം കലക്കല്‍, ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ച, വരവിലേറെ സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളിലാണ് എം ആര്‍ അജിത് കുമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നത്. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്‌ടര്‍ എന്നിവരടങ്ങിയതാണ് ഐപിഎസ് സ്‌ക്രീനിങ് കമ്മിറ്റി.



ADGP MR Ajith Kumar, who is facing vigilance investigation, has been promoted as DGP.

Next TV

Top Stories