തലയോലപ്പറമ്പ് : കീഴൂർ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഡിസംബർ 15 മുതൽ 22 വരെ നടക്കുന്ന തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് ബ്രഹ്മശ്രീ ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ മനയത്താറ്റ് ഇല്ലത്ത് മണി നമ്പൂതിരി തൃക്കൊടിയേറ്റി.
കീഴൂർ കരുണാലയത്തിൽ കാർത്തിക കൊടിക്കുറയും കീഴൂർ ചൂണ്ടമലയിൽ അതുൽ തങ്കച്ചൻ, അമൽ തങ്കച്ചൻ എന്നിവർ കൊടിക്കയർക്ഷേത്രത്തിലേക്ക് സമർപ്പിച്ചു.....
തുടർന്ന് ശാസ്താവിന്റെ പുനർ നിർമ്മിച്ച തിടമ്പ് സമർപ്പണം നടന്നു. 5ന് നടതുറക്കൽ 6.30ന് ദീപാരാധന,ഏഴിനു തിരുവാതിര, 7.30 നൃത്ത നൃത്യങ്ങൾ നാട്ടു ശില്പം 2024നടന്നു....
The Travancore Devaswom Board has flagged off the Thiruvutsavam at Keezhur Sreedharmashasta Temple.