---
title: "#TerrorismCase | അസമിൽ തീവ്രവാദക്കേസിൽ പ്രതിയായ യുവാവിനെ കേരളത്തിൽ നിന്ന് എൻ ഐ എ സംഘം അറസ്റ്റ് ചെയ്തു. "
english_title: "The NIA team arrested a youth accused in a terrorism case in Assam in Kerala."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/257146/the-nia-team-arrested-a-youth-accused-in-a-terrorism-case-in-assam-in-kerala"
published_at: "2024-12-18T12:30:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6762736147e53_SBS.jpg"
keywords: []
---

# #TerrorismCase | അസമിൽ തീവ്രവാദക്കേസിൽ പ്രതിയായ യുവാവിനെ കേരളത്തിൽ നിന്ന് എൻ ഐ എ സംഘം അറസ്റ്റ് ചെയ്തു. 

> **Lead Summary:** കാഞ്ഞങ്ങാട് : അസമിൽ തീവ്രവാദക്കേസിൽ പ്രതിയായ യുവാവ് കാസർകോട് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ എം ബി ഷാബ്ഷേഖ് നെയാണ് ബുധനാഴ്‌ച പുലർച്ചെ നാല് മണിക്ക് പടന്നക്കാട്ടെ ക്വാർട്ടേഴ്‌സിൽ നിന്ന് ഹോസ്ദുർഗ് പൊലീസിന്റെ സഹായത്തോടെ എൻ ഐ എ സംഘം അറസ്റ്റ് ചെയ്തത്. അസമിൽ യു എ പി എ കേസിൽ പ്രതിയായതോടെയാണ് ഷാബ്ഷേഖ് കേരളത്തിലേയ്ക്ക് കടന്നത്. പടന്നക്കാട് എത്തി കെട്ടിട നിർമ്മാണ ജോലി ചെയ്തു വരികയായിരുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ താമസിച്ച ശേഷമാണ് ഇയാൾ കാസർകോട് ജില്ലയിൽ എത്തിയത്. ഇയാളെ കണ്ടെത്താൻ അസം പൊലീസും എൻ ഐ എയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതിയെ അസമിലേക്ക് കൊണ്ടുപോയി.

## Article Content

കാഞ്ഞങ്ങാട് : അസമിൽ തീവ്രവാദക്കേസിൽ പ്രതിയായ യുവാവ് കാസർകോട് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ എം ബി ഷാബ്ഷേഖ് നെയാണ് ബുധനാഴ്‌ച പുലർച്ചെ നാല് മണിക്ക് പടന്നക്കാട്ടെ ക്വാർട്ടേഴ്‌സിൽ നിന്ന് ഹോസ്ദുർഗ് പൊലീസിന്റെ സഹായത്തോടെ എൻ ഐ എ സംഘം അറസ്റ്റ് ചെയ്തത്. അസമിൽ യു എ പി എ കേസിൽ പ്രതിയായതോടെയാണ് ഷാബ്ഷേഖ് കേരളത്തിലേയ്ക്ക് കടന്നത്. പടന്നക്കാട് എത്തി കെട്ടിട നിർമ്മാണ ജോലി ചെയ്തു വരികയായിരുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ താമസിച്ച ശേഷമാണ് ഇയാൾ കാസർകോട് ജില്ലയിൽ എത്തിയത്. ഇയാളെ കണ്ടെത്താൻ അസം പൊലീസും എൻ ഐ എയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതിയെ അസമിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/257146/the-nia-team-arrested-a-youth-accused-in-a-terrorism-case-in-assam-in-kerala)