തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്‌താഖ് അലി ടൂർണ്ണമെൻ്റിലും മികച്ച പ്രകടനം കാഴ്ചവച്ച സൽമാൻ നിസാർ ആണ് ടീം ക്യാപ്റ്റൻ. ഹൈദരാബാദിൽ, ഡിസംബർ - 23 ന് ബറോഡയ്‌ക്കെതിരെയാണ് കേരളത്തിൻറെ ആദ്യ മത്സരം. വയനാട് കൃഷ്‌ണഗിരി സ്റ്റേഡിയത്തിൽ തീവ്ര പരിശീലനത്തിലാണ് ടീമംഗങ്ങൾ. ഡിസംബർ 20ന് ടീം ഹൈദരാബാദിൽ എത്തും.
Kerala Senior Cricket Team for Vijay Hazare Trophy announced.