കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ സ്കൂൾ ബസിന് തീപിടിച്ച് അപകടം. ട്രിനിറ്റി ലൈസിയം സ്കൂളിലെ ബസിനാണ് തീപിടിച്ച്. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ബസിനകത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഒരു കുട്ടിയും ഒരു ആയയും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ഇവർ പുറത്തിറങ്ങി. ബസ് പൂർണമായും കത്തി നശിച്ചു. കുട്ടികളെയെല്ലാം വീടുകളിൽ ഇറക്കി മടങ്ങുന്നതിനിടെ ആണ് അപകടം. ഫയർഫോഴ്സ് സ്ഥലലത്തെത്തി തീയണച്ചു.
School bus catches fire and accident; The bus was completely burnt