കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ അബ്കാരി കേസ് പ്രതിയുടെ അതിക്രമം. എറണാകുളം നോര്‍ത്ത് പറവൂരിലാണ് സംഭവം. വീടിന്‍റെ ജനൽ ചില്ല് തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന എക്സൈസ് പ്രിവന്‍റീവ് ഓഫീസറുടെ ഭാര്യയ്ക്ക് സംഭവത്തിൽ പരിക്കേറ്റു. വീടിന്‍റെ പോര്‍ച്ചിൽ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്തു. അനധികൃത മദ്യ വിൽപനയിലെടുത്ത് കേസിന്‍റെ വൈരാഗ്യത്തിലായിരുന്നു അതിക്രമം. സംഭവത്തിൽ എക്സൈസ് ഓഫീസറുടെ പരാതിയിലാണ് പൊലീസ് പ്രതിയായ രാകേഷിനെ പിടികൂടി.
Abkari case accused trespassing at excise officer's house; The police registered a case in the incident.