കാഞ്ഞിരമറ്റം:-നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് പദ്ധതി പ്രകാരമുള്ള ഇനിഞാൻ ഒഴുകട്ടെ പദ്ധതി ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിൽ ഉദ്ഘാടനംചെയ്തു.
അഞ്ചാം വാർഡിൽ വിത്തേരിക്കാവ് ഭഗവതി ക്ഷേത്ര പരിസരത്തുള്ള വിഡാങ്ങരത്തോടിൻ്റെ തുടക്ക ഭാഗത്തുള്ള ചെളി കോരിക്കളഞ്ഞു കൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ എം.എം. ബഷീർ അധ്യക്ഷതവഹിച്ചു. ബിനു പുത്തേത്ത് മ്യാലിൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗങ്ങളായ ഹസീന ഷാമൽ, ജയന്തി റാവു രാജ്, എം.എൻ. ആർ. ഇ.ജി.എസ് അക്രിഡിറ്റ് എഞ്ചിനീയർ കൃഷ്ണേന്ദു,ഓവർസിയർ രേഖ ,തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ സംബന്ധിച്ചു.
popular reclamation of watercourses; Now I will flow project was inaugurated in Amballur gram panchayat.