മൂവാറ്റുപുഴ : (piravomnews.in) മൂവാറ്റുപുഴ നഗരവികസനം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സിപിഐ എം മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ നഗരത്തിൽ സ്ഥിരമായി ഗതാഗതക്കുരുക്കാണ്. ബൈപാസുകളുടെ നിർമാണത്തിനായി 1800 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചുവെന്ന് പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചവർ ഒന്നും നടപ്പാക്കുന്നില്ല. മൂവാറ്റുപുഴ നഗരവികസനം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പാക്കണം.
ശബരി റെയിൽ പദ്ധതി യാഥാർഥ്യമാക്കുക, നടുക്കര അഗ്രാേ ആൻഡ് ഫ്രൂട്ട് പ്രൊസസിങ് കമ്പനി നടത്തിപ്പ് ഓഹരി ഉടമകളായ കർഷകരെ ഏൽപ്പിക്കുക, പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റൽ പ്രവർത്തനം പുനരാരംഭിക്കുക, ജനറൽ ആശുപത്രിയിൽ കാർഡിയോളജി, ന്യൂറോളജി വിഭാഗം തുടങ്ങുക,
പായിപ്രയിൽ പൊയാലിമല ടൂറിസം പദ്ധതി നടപ്പാക്കുക, പ്ലൈവുഡ് കമ്പനികളിൽനിന്നുള്ള പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തുക, മുളവൂർ ഗവ. യുപി സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുക, ക്ഷീരകർഷകരുടെ സംരക്ഷണം ഉറപ്പാക്കുക, കലാ-കായിക താരങ്ങൾക്ക് നൽകിയിരുന്ന റെയിൽവെ യാത്രാസൗജന്യം പുനഃസ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
പൊതുചർച്ചയിൽ 25 പേർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ആർ മുരളീധരൻ, ആർ അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം പി എം ഇസ്മയിൽ എന്നിവർ സംസാരിച്ചു. സുജാത സതീശൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സജി ജോർജ് നന്ദി പറഞ്ഞു
#Moovatupuzha #urban #development #should be #completed in #time