തിരുവനന്തപുരം: പോത്തൻകോട് സ്കൂള്‍ വിദ്യാർത്ഥികളെ കയറ്റികൊണ്ടുവന്ന ഓട്ടോ മറിഞ്ഞ് അപകടം. ഓട്ടോ ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിൽ 10 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഒരു കുട്ടിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികള്‍ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. സംഭവത്തിൽ പോത്തോൻകോട് പൊലീസ് കേസെടുത്തു.
An auto carrying school students overturned in an accident; One seriously injured.