മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിന് സമീപമാണ് അപകടമുണ്ടായത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. അപകടത്തിൽ മലപ്പുറം പൊന്നാനി എവി ഹൈസ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികളെ ഇടിച്ച കാര്‍ മറ്റൊരു കാറിലും ഇടിച്ചു. സംഭവത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി. കാറിന് വേഗത കുറവായതിനാൽ വലിയ അപകടം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. പരിക്കേറ്റ രണ്ടുപേര്‍ താലൂക്ക് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
Car rammed into school students accident.