കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ പന്നിഫാമുകളിൽ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി കണക്കാക്കും. അതുപോലെ തന്നെ 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും കണക്കാക്കും. പന്നികളിൽ മാത്രമാണ് രോഗം കണ്ടുവരുന്നത്. മറ്റു മൃഗങ്ങളിലേക്ക് മനുഷ്യരിലേക്കോ രോഗം പകരില്ല. ഈ രോഗത്തിന് മരുന്നോ വാക്സിനോ ഇല്ലാത്തതിനാൽ രോഗം പിടിപെട്ട പന്നികൾ കൂട്ടത്തോടെ ചത്തുപോകുകയാണ് ചെയ്യുക.
African swine fever confirmed in Kottayam 2 panchayat in district