റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ട് ചെയ്യ്തു; നിയന്ത്രണം വിട്ട കാര്‍ മതിലിലേക്ക് ഇടിച്ചുകയറി. ഒഴിവായത് വൻദുരന്തം.

റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ട് ചെയ്യ്തു; നിയന്ത്രണം വിട്ട കാര്‍ മതിലിലേക്ക് ഇടിച്ചുകയറി. ഒഴിവായത് വൻദുരന്തം.
Dec 13, 2024 02:03 PM | By Jobin PJ

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അപകടം. കാറിലുണ്ടായിരുന്ന കുട്ടികളുമായി മുന്നോട്ട് നീങ്ങിയ കാര്‍ എതിര്‍ദിശയിലേക്ക് കടന്ന് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് പോകുമ്പോള്‍ രണ്ടു ഭാഗങ്ങളിൽ നിന്നും മറ്റു വാഹനങ്ങള്‍ കടന്നുപോകാത്തതിരുന്നതിനാൽ വലിയ അപകടമൊഴിവായത്. കാര്‍ മതിലില്‍ ഇടിച്ച് നിന്നതിനാലും വലിയ ദുരന്തം ഒഴിവായി. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈസ്റ്റ് ഒറ്റപ്പാലത്തായിരുന്നു സംഭവം. സാധനങ്ങള്‍ വാങ്ങിയശേഷം കാറിലുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങള്‍ വരുന്നതും കാത്തുനിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്നയാള്‍ മറ്റൊരാളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. ഇതിനിടെ മറ്റു രണ്ടു സ്ത്രീകള്‍ സാധനങ്ങള്‍ വാങ്ങി കാറിന് സമീപത്തേക്ക് എത്തി കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് പെട്ടെന്ന് കാര്‍ മുന്നോട്ട് നീങ്ങിയത്. ഇതോടെ കാറുടമ ഡോര്‍ തുറന്ന് വാഹനം നിര്‍ത്താൻ ശ്രമിച്ചെങ്കിലും റോഡിന്‍റെ മധ്യത്തിൽ തെറിച്ച് വീഴുകയായിരുന്നു.

ഇതിനുശേഷമാണ് കാര്‍ മുന്നോട്ട് നീങ്ങി മതിലിൽ ഇടിച്ച് നിന്നത്. കാര്‍ മുന്നോട്ട് നീങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് രണ്ടു ദിശയിൽ നിന്നും ബസും മറ്റു കാറുകളും ബൈക്കുകളും ഉള്‍പ്പെടെ കടന്നുപോയിരുന്നു. മറ്റു വാഹനങ്ങളിൽ ഇടിച്ചിരുന്നെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു. നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

accident happened after children started the car which was parked on the road at Ottapalam

Next TV

Related Stories
IFFK വേദിയിൽ മുഖ്യമന്ത്രിക്ക് നേരെ കൂവിയതിന് യുവാവിനെ അറസ്റ്റ് ചെയ്തു.

Dec 13, 2024 07:58 PM

IFFK വേദിയിൽ മുഖ്യമന്ത്രിക്ക് നേരെ കൂവിയതിന് യുവാവിനെ അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂവൽ. സംഭവത്തിൽ ഒരാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ എടുത്തു....

Read More >>
നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ച് അപകടം; 12 വിദ്യാർത്ഥികൾക്ക് പരിക്ക്

Dec 13, 2024 07:41 PM

നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ച് അപകടം; 12 വിദ്യാർത്ഥികൾക്ക് പരിക്ക്

സ്കൂള്‍ സമയം കഴിഞ്ഞ് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്. കൂറ്റൻ മരത്തിലേക്കാണ് ബസ്...

Read More >>
പിറവത്തെ പോക്സോ കേസിലെ പ്രതിയായ ആദ്ധ്യാപകനെ സംരക്ഷിക്കാൻ ശ്രമം; ഡെപ്യൂട്ടി കളക്ടർക്കെതിരെ പരാതി അന്വേഷിക്കാൻ ഡി ജി പി ഉത്തരവിട്ടു

Dec 13, 2024 05:17 PM

പിറവത്തെ പോക്സോ കേസിലെ പ്രതിയായ ആദ്ധ്യാപകനെ സംരക്ഷിക്കാൻ ശ്രമം; ഡെപ്യൂട്ടി കളക്ടർക്കെതിരെ പരാതി അന്വേഷിക്കാൻ ഡി ജി പി ഉത്തരവിട്ടു

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കുന്നതിന് ഡെപ്യൂട്ടി കളക്ടർ ശ്രമിച്ചുവെന്ന പരാതിയുമായി ഇടത് യുവജന സംഘടനകൾ മുഖ്യമന്ത്രിയ്ക്ക്...

Read More >>
ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

Dec 13, 2024 04:02 PM

ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

അപകടത്തില്‍ ആംബുലന്‍സിൽ ഉണ്ടായിരുന്ന നഴ്‌സ് പാലക്കാട് സ്വദേശി ബിൻസിക്ക് തലയ്ക്ക്...

Read More >>
#Rescue | നാലുവയസുകാരിയുടെ കൈവിരല്‍ സിങ്കില്‍ കുടുങ്ങി; രക്ഷയായി അഗ്നിരക്ഷാ സേന.

Dec 13, 2024 10:35 AM

#Rescue | നാലുവയസുകാരിയുടെ കൈവിരല്‍ സിങ്കില്‍ കുടുങ്ങി; രക്ഷയായി അഗ്നിരക്ഷാ സേന.

വീട്ടുകാര്‍ പല വട്ടം കുട്ടിയുടെ കൈ വേര്‍പെടുത്താന്‍ നോക്കിയിരുന്നുവെങ്കിലും ശ്രമം വിജയിച്ചില്ല. ശേഷം വീട്ടുകാര്‍ അഗ്നിരക്ഷാസേനയെ...

Read More >>
Top Stories

Entertainment News