പിറവം...(piravomnews)പിറവത്തെ പോക്സോ കേസിലെ പ്രതിയെ സംരക്ഷിക്കാൻ ശ്രമം; ഡെപ്യൂട്ടി കളക്ടർക്കെതിരെ പരാതി. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കുന്നതിന് ഡെപ്യൂട്ടി കളക്ടർ ശ്രമിച്ചുവെന്ന പരാതിയുമായി ഇടത് യുവജന സംഘടനകൾ മുഖ്യമന്ത്രിയ്ക്ക് പരാതി നല്ക്കിയത്.പിറവത്തെ സ്വകാര്യ എയ്ഡഡ് സ്കൂളിൽ അധ്യാപകനായ ബെന്നി വി വർഗീസ് സ്കൂളിലെ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പോലീസ് പോക്സോ ആക്ട് പ്രകാരം കേസ് എടുത്തതിനെ തുടർന്ന് ബെന്നി വർഗീസ് ഒളിവിൽ ആണ്.
പോക്സോ കേസ് പ്രതിയായ ബെന്നിയെ സംരക്ഷിക്കാൻ ബെന്നിയുടെ ബന്ധുവായ എറണാകുളം ഡെപ്യൂട്ടി കളക്ടർ (ആർ. എൽ ) ഔദ്യോഗിക വാഹനത്തിൽ വന്ന് ഡെപ്യൂട്ടി കളക്ടർ പദവി ദുരുപയോഗം ചെയ്ത് പോലീസിനെ സ്വാധീനിക്കാൻ ശ്രമിക്കുകയുണ്ടായി.ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഇവരെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ഇടത് യുവജന സംഘടനാ ഭാരവാഹികൾ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും പരാതി നൽകിയിരുന്നു. പരാതിയെതുടർന്ന് ഡിജിപി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പുത്തൻകുരിശ് ഡിവൈഎസ്പി യോട് ആവശ്യപ്പെട്ടിട്ടുണ്ട്
Attempt to protect accused in POCSO case; The DGP ordered the Deputy Collector to investigate the complaint