തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസിലെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് ജൂബിലി ഹില്‍സിലെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. നടപടി പുഷ്പ 2വിന്റെ പ്രീമിയര്‍ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതില്‍. നടനെതിരെ ചുമത്തിയത് മനപൂര്‍വ്വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍. ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അറസ്റ്റു ചെയ്ത അല്ലു അർജുനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. നമ്പള്ളി മജിസ്‌ട്രേറ്റിന് മുന്നിലാകും ഹാജരാക്കുക. മെഡിക്കൽ പരിശോധന ഓസ്മാനിയ മെഡിക്കൽ കോളേജിലും നടക്കും.
Actor Allu Arjun arrested; The task force team of the police reached the residence in Jubilee Hills and arrested him.