കോതമംഗലം : (piravomnews.in) കുട്ടമ്പുഴ മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കിൽ പ്രവർത്തിച്ചിരുന്ന വാറ്റുകേന്ദ്രം കുട്ടമ്പുഴ എക്സൈസ് സംഘവും ഐബിയും ചേർന്ന് നശിപ്പിച്ചു.
ഓണക്കാലം ലക്ഷ്യമാക്കി വാറ്റാന്‍ തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റർ വാഷും, സൂക്ഷിച്ചിരുന്ന ബാരലുകളും പാത്രങ്ങളും കസ്റ്റഡിയിൽ എടുത്തു. മാമലക്കണ്ടത്തെ മുനിപ്പാറയിലെ കുത്തനെയുള്ള മലയിടുക്കിലെ വെള്ളച്ചാലിലാണ് വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
ഓണക്കാലത്തെ സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ താലൂക്കുതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ രമേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സാജൻ പോൾ, ടി പി പോൾ, പ്രിവന്റീവ് ഓഫീസർമാരായ എം കെ ബിജു, പി വി ബിജു, നന്ദുശേഖരൻ, ഐബി അസി. എക്സൈസ് ഇൻസ്പെക്ടർ യൂസഫലി എന്നിവർ പരിശോധനാസംഘത്തിലുണ്ടായി.
#Excise #Raid in #Mamalakandat: #Excise #center #busted