#arrested | കുണ്ടറ ഇരട്ടക്കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

 #arrested | കുണ്ടറ ഇരട്ടക്കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
Dec 30, 2024 07:40 PM | By Amaya M K

കൊല്ലം : (piravomnews.in) കുണ്ടറ ഇരട്ടക്കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ പടപ്പക്കര സ്വദേശി അഖിൽ ആണ് പിടിയിലായത്.

ശ്രീന​ഗറിൽ ഒളിവിൽ കഴിയുകയായിരുന്ന അഖിലിനെ കുണ്ടറ സി ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സംഘമാണ് പിടി കൂടിയത്.

പുഷ്പവിലാസത്തിൽ പുഷ്പലത(46), പുഷ്പലതയുടെ അച്ഛൻ ആന്റണി(74) എന്നിവരെയാണ് അഖിൽ കൊലപ്പെടുത്തിയത്.

ശ്രീന​ഗറിലെ ഒരു വീട്ടിൽ ജോലിക്കുനിൽക്കുകയായിരുന്നു അഖിൽ. അഖിൽ ഫോൺ ഉപയോ​ഗിച്ചിരുന്നില്ല. സുഹൃത്തുക്കളും സാമൂഹിക മാധ്യമങ്ങൾ ഉപയോ​ഗിക്കുന്നതും കുറവായിരുന്നതിനാൽ ഇയാളെ കണ്ടെത്തുക പ്രയാസമായിരുന്നു.

രാജ്യവ്യാപകമായ തിരച്ചിലിനൊടുവിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. വിവിധ സംസ്ഥാനങ്ങൾക്ക് പ്രതിയുടെ വിവരങ്ങൾ പൊലീസ് കൈമാറിയിരുന്നു.

ആ​ഗസ്ത് 18നാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ പുഷ്പലതയും അച്ഛൻ ആന്റണിയുമാണ് താമസിച്ചിരുന്നത്. പഞ്ചാബിൽ എംസിഎയ്ക്ക് പഠിക്കുന്ന മകൾ അഖില രാവിലെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുവിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇവർ വീട്ടിലെത്തിയപ്പോഴാണ് മുറിയിൽ മരിച്ചുകിടക്കുന്ന പുഷ്പലതയെയും തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ ആന്റണിയെയും കണ്ടത്. സംഭവത്തെ തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു.


#Accused who was #absconding in #Kundara #double #murder #case #arrested

Next TV

Related Stories
#carfiredeath | കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ  ; കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും

Jan 2, 2025 09:53 AM

#carfiredeath | കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ ; കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും

കാറിനുള്ളിലെ മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണുള്ളത്. കാറിന്റെ നമ്പർ പ്ലേറ്റടക്കം കത്തി...

Read More >>
#protest | തകരാറില്ലാത്ത പൊളിച്ച്‌ പുതുക്കിപ്പണിയുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

Jan 2, 2025 09:44 AM

#protest | തകരാറില്ലാത്ത പൊളിച്ച്‌ പുതുക്കിപ്പണിയുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

കാനപണിയുടെ മുഴുവൻ വിവരങ്ങളും ആവശ്യപ്പെട്ട്‌ പൊതുപ്രവർത്തകൻ ജോർജ് ആന്റണി വിവരാവകാശ നിയമപ്രകാരം അപേക്ഷ...

Read More >>
#attack | തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ ; പട്ടാപ്പകല്‍ വീട്ടമ്മയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം

Jan 2, 2025 09:36 AM

#attack | തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ ; പട്ടാപ്പകല്‍ വീട്ടമ്മയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം

കറുത്ത പാന്റ് ധരിച്ച മുഖം മൂടിയും ധരിച്ച ഉയരമുള്ള ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍...

Read More >>
#childdeath | മധുരനാരങ്ങയുടെ അല്ലി തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

Jan 2, 2025 09:26 AM

#childdeath | മധുരനാരങ്ങയുടെ അല്ലി തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....

Read More >>
#umathomasmla | കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗ വിഷൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

Jan 2, 2025 09:21 AM

#umathomasmla | കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗ വിഷൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്താനാണ് നിഗോഷ് കുമാറിനെ പൊലീസ് മുമ്പാകെ ഹാജരാകണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം...

Read More >>
#foundbody | പത്ത് ദിവസമായി കാണാതിരുന്ന 95കാരിയുടെ മൃതദേഹം സ്വന്തം വീടിൻെ ഭൂഗർഭ ടാങ്കിൽ നിന്ന് കണ്ടെത്തി

Jan 2, 2025 09:15 AM

#foundbody | പത്ത് ദിവസമായി കാണാതിരുന്ന 95കാരിയുടെ മൃതദേഹം സ്വന്തം വീടിൻെ ഭൂഗർഭ ടാങ്കിൽ നിന്ന് കണ്ടെത്തി

വീടിന്റെ പൂന്തോട്ടത്തിന്റെ മൂലയിലായിരുന്നു ടാങ്ക് ഉണ്ടായിരുന്നത്. ടാങ്ക് വല്ലപ്പോഴുമേ തുറക്കുകയുണ്ടായിരുന്നതിനാൽ ആരും വൃദ്ധ ടാങ്കിൽ...

Read More >>
Top Stories










News Roundup