തൃശൂർ: നാട്ടിക സ്വദേശിയായ യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണവും വസ്തുക്കളും തട്ടിയെടുത്ത സംഭവത്തിൽ യുവതി അടക്കം പിടിയിൽ. പണവും മൊബൈൽഫോണും സ്വർണ മാലയും കവർച്ച നടത്തിയ വലപ്പാട് ബീച്ചില്‍ ഹിമ (25), കരയാമുട്ടത്ത് ചിക്കവയലില്‍ സ്വാതി (28), ചാമക്കാലയില്‍ ഷിബിൻ നൗഷാദ് (25) എന്നിവരാണ് പിടിയിലായത്.ഡിസംബർ 23 ന് രാത്രി 9 നാണ് യുവാവിനെ തൃപ്രയാറുള്ള അപ്പാർട്ട്മെന്റിലേക്ക് ഇവർ വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് ആക്രമിക്കുകയും പോക്കറ്റിൽ നിന്ന് 5000 രൂപയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിൽ കിടന്നിരുന്ന മാലയും ബലമായി തട്ടിയെടുത്തു പിന്നീട് പ്രതികളെ പിന്തുടർന്ന് കവർച്ച ചെയ്ത സാധനങ്ങൾ തിരികെ വാങ്ങുന്നതിന് ചെന്ന യുവാവിനെ സംഘം മർദ്ദിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് യുവാവ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്.
The young woman and her accomplices were arrested after they locked the young man in the lodge room, assaulted him and robbed him of money and goods.