തിരുവനന്തപുരം: (piravomnews.in) തിരുവനന്തപുരത്ത് ഓടയ്ക്കുള്ളിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. തച്ചോട്ടുകാവിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യാധര (68)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
രാവിലെ ഇതുവഴി കടന്നു പോയവരാണ് മൃതദേഹം കണ്ടത്. ഓടയ്ക്ക് മുകളിൽ സ്ലാബ് ഇല്ലാത്തതു കൊണ്ട് തന്നെ കാൽ വഴുതി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
അതേ സമയം ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നാലേ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The #body of an #elderly man was #found inside the drain