കൊല്ലം : കുണ്ടറ ഇരട്ടക്കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ പടപ്പക്കര സ്വദേശി അഖിൽ ആണ് പിടിയിലായത്. ശ്രീനഗറിൽ ഒളിവിൽ കഴിയുകയായിരുന്ന അഖിലിനെ കുണ്ടറ സി ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പിടി കൂടിയത്. പുഷ്പവിലാസത്തിൽ പുഷ്പലത(46), പുഷ്പലതയുടെ അച്ഛൻ ആന്റണി(74) എന്നിവരെയാണ് അഖിൽ കൊലപ്പെടുത്തിയത്.
ആഗസ്ത് 18നാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ പുഷ്പലതയും അച്ഛൻ ആന്റണിയുമാണ് താമസിച്ചിരുന്നത്. പഞ്ചാബിൽ എംസിഎയ്ക്ക് പഠിക്കുന്ന മകൾ അഖില രാവിലെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുവിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇവർ വീട്ടിലെത്തിയപ്പോഴാണ് മുറിയിൽ മരിച്ചുകിടക്കുന്ന പുഷ്പലതയെയും തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ ആന്റണിയെയും കണ്ടത്. സംഭവത്തെ തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു.
double murder; Accused who killed mother and grandfather arrested