ബംഗളൂരു: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കാമുകിയുടെ വീടിന് മുന്നിൽ വെച്ച് ജലാറ്റിൻ സ്റ്റിക്ക് സ്വയം പൊട്ടിച്ച് യുവാവ് ജീവനൊടുക്കി. കർണാടക മണ്ഡ്യയിലെ കലെനഹള്ളി എന്ന ഗ്രാമത്തിൽ ആണ് സംഭവം നടന്നത്. മണ്ഡ്യ സ്വദഗേശി രാമചന്ദ്ര (21) ആണ് മരിച്ചത്. കഴിഞ്ഞ വർഷം രാമചന്ദ്ര പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയിരുന്നു. പിന്നീട് ഇവരെ പൊലീസ് പിടികൂടുകയും രാമചന്ദ്രയ്ക്ക് എതിരെ പോക്സോ കേസ് ചുമത്തുകയും ചെയ്തു.
പെൺകുട്ടിയുടെ വീട്ടുകാരും രാമചന്ദ്രയുടെ വീട്ടുകാരും പിന്നീട് കേസ് ഒത്തുതീർപ്പാക്കി. എന്നാൽ, വീണ്ടും പെൺകുട്ടിയോട് സംസാരിക്കാൻ തുടങ്ങിയ രാമചന്ദ്ര ഇവരെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പെൺകുട്ടിയുടെ വീട്ടുകാർ ഇത് നിരസിച്ചു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ കഴിയാത്തതിലുള്ള മനോവിഷമത്തിൽ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ജലാറ്റിൻ സ്റ്റിക്ക് സ്വയം പൊട്ടിച്ചത്. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Due to disappointment in love, the young man broke a piece of gelatin in front of his girlfriend's house.