കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ ആയിരുന്ന കണ്ണൂർ ചാലാട് സ്വദേശി എം.പി.അനിൽകുമാറിനെ ആണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ ചെന്നവരോടാണ് രണ്ട് ലക്ഷം രൂപ അനിൽകുമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒരേക്കർ ഭൂമിയിലെ 30 സെന്‍റ് തരം മാറ്റാനായിരുന്നു അപേക്ഷ. ഇതിനായി വില്ലേജ് ഓഫീസർ അനിൽകുമാർ രണ്ടു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 50000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.
പരാതിക്കാർ വിജിലന്‍ പരാതി നൽകി. തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം കൈക്കൂലിയുടെ ആദ്യഘഡു നൽകാനെത്തിയപ്പോള്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നതിനാൽ വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് കൈക്കൂലി കേസിൽ പിടിയിലാകുന്നത്. അനിൽകുമാർ പണം ആവശ്യപ്പെട്ടതിന്റെ ഡിജിറ്റൽ തെളിവുകളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്
Village officer caught while accepting bribe.