#antisocials | സാമൂഹ്യവിരുദ്ധരുടെ ശല്യം ജനജീവിതം ദുസ്സഹമാക്കുന്നു

#antisocials | സാമൂഹ്യവിരുദ്ധരുടെ ശല്യം ജനജീവിതം ദുസ്സഹമാക്കുന്നു
Jul 2, 2024 09:19 AM | By Amaya M K

അങ്കമാലി : (piravomnews.in) എടക്കുന്ന് കപ്പേളയ്‌ക്കുസമീപം സാമൂഹ്യവിരുദ്ധരുടെ ശല്യം ജനജീവിതം ദുസ്സഹമാക്കുന്നു. വൈകിട്ട് ആറിനുശേഷം കാൽനടക്കാർക്ക്‌ സഞ്ചരിക്കാൻപറ്റാത്ത രീതിയിൽ മദ്യപന്മാരുടെ ശല്യം രൂക്ഷമാകുകയാണ്‌.

കപ്പേളയ്‌ക്കുസമീപമായി ഒരു ആശുപത്രിയും സ്കൂളും പ്രവർത്തിക്കുന്നുണ്ട്. അനധികൃതമായി മദ്യം വിൽക്കുന്നതുമൂലം മറ്റ്‌ സ്ഥലങ്ങളിൽനിന്ന്‌ മദ്യപന്മാർ എടക്കുന്നിലേക്ക് എത്തുന്നു.

കഴിഞ്ഞദിവസം ചിറ്റിനപ്പിള്ളി ബേക്കറിയിൽ, ശീതളപാനീയങ്ങൾ എടുക്കാൻ വച്ചിരുന്ന സ്റ്റാൻഡ്‌ രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ അടുത്ത പറമ്പിലേക്ക് എറിഞ്ഞുകളയുകയും മാലിന്യം കടയുടെ മുൻവശത്ത് വിതറുകയും ചെയ്തു.

ഇതിനെതിരെ വ്യാപാരികൾ അങ്കമാലി പൊലീസിൽ പരാതി നൽകി. ചെറുകിടസ്ഥാപനങ്ങൾക്ക് സ്വസ്ഥമായി കച്ചവടം ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്‌. അധികൃതരുടെ ഭാഗത്തുനിന്ന്‌ പരിഹാരമുണ്ടായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് എടക്കുന്ന് --പന്തയ്ക്കൽ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

#Harassment by #anti-socials #makes #people's lives #difficult

Next TV

Related Stories
#founddead | വയോധികയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Jul 4, 2024 11:08 AM

#founddead | വയോധികയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അര്‍ബുദബാധിതയായിരുന്ന സാബുലാലിന്റെ ഭാര്യ ഒരുമാസം മുന്‍പ്...

Read More >>
 #PRajeev | പൊട്ടച്ചാൽ തോട് പ്രളയനിവാരണത്തിന് 14.5 കോടി: മന്ത്രി പി രാജീവ്

Jul 4, 2024 10:59 AM

#PRajeev | പൊട്ടച്ചാൽ തോട് പ്രളയനിവാരണത്തിന് 14.5 കോടി: മന്ത്രി പി രാജീവ്

1037 മീറ്റർ നീളത്തിൽ തോടിന്റെ വീതി കൂട്ടും. മന്ത്രിതലത്തിൽ നിരവധി യോഗങ്ങൾ ചേർന്നാണ് പദ്ധതി അന്തിമമാക്കിയത്. പ്രദേശത്തിന്റെ ദീർഘകാലാവശ്യമാണ്...

Read More >>
#Commemorations | സ്മൃതിസംഗമങ്ങൾ തുടരുന്നു

Jul 4, 2024 10:52 AM

#Commemorations | സ്മൃതിസംഗമങ്ങൾ തുടരുന്നു

പാലക്കുഴ അറയാനിച്ചുവട്ടിൽ നടന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ എൻ രമ...

Read More >>
 #dengue | ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്‌ ; ജാഗ്രത വേണം

Jul 4, 2024 10:47 AM

#dengue | ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്‌ ; ജാഗ്രത വേണം

പനിബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും ബോധവൽക്കരണം നടത്താനും നടപടി സ്വീകരിച്ചതായി ജില്ലാ ആരോഗ്യവിഭാഗം...

Read More >>
#wildanimals | കാട്ടാനകളുടെ വരവ് ; ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കംകെടുത്തി

Jul 4, 2024 10:43 AM

#wildanimals | കാട്ടാനകളുടെ വരവ് ; ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കംകെടുത്തി

കാട്ടാനകളുടെ വരവ് ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കംകെടുത്തി. തിങ്കൾ രാത്രി ഏഴ് ആനകളാണ് മുന്നൂർപ്പിള്ളിയിൽ...

Read More >>
#stabbed | കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു

Jul 4, 2024 10:36 AM

#stabbed | കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു

ആക്രമണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും ശ്രീകൃഷ്ണപുരം പൊലീസ്...

Read More >>
Top Stories

News Roundup