---
title: "#Commemorations | സ്മൃതിസംഗമങ്ങൾ തുടരുന്നു"
english_title: "#Commemorations #continue"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217195/commemorations-continue"
published_at: "2024-07-04T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668631cd86c53_koothattukulam.jpg"
keywords: []
---

# #Commemorations | സ്മൃതിസംഗമങ്ങൾ തുടരുന്നു

> **Lead Summary:** **കൂത്താട്ടുകുളം : ** ഐക്യകേരളത്തിനായി നടന്ന ഐതിഹാസികമായ കൂത്താട്ടുകുളം ജാഥയ്‌ക്കും ജാഥയിൽ പങ്കെടുത്ത് രക്തസാക്ഷിയായ സഖാവ് ഉല്ലല ദാമോദരന്റെ ഓർമയ്‌ക്കും 75 വർഷം തികയുന്നതിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ ബ്രാഞ്ചുകളിൽ നടക്കുന്ന സ്മൃതിസംഗമങ്ങൾ തുടരുന്നു.

## Article Content

**കൂത്താട്ടുകുളം : ** ഐക്യകേരളത്തിനായി നടന്ന ഐതിഹാസികമായ കൂത്താട്ടുകുളം ജാഥയ്‌ക്കും ജാഥയിൽ പങ്കെടുത്ത് രക്തസാക്ഷിയായ സഖാവ് ഉല്ലല ദാമോദരന്റെ ഓർമയ്‌ക്കും 75 വർഷം തികയുന്നതിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ ബ്രാഞ്ചുകളിൽ നടക്കുന്ന സ്മൃതിസംഗമങ്ങൾ തുടരുന്നു.

പാലക്കുഴ അറയാനിച്ചുവട്ടിൽ നടന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ എൻ രമ അധ്യക്ഷയായി. സെൻട്രൽ പാലക്കുഴയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എ ജയ ഉദ്ഘാടനം ചെയ്തു. കെ ജി വിജയൻ അധ്യക്ഷനായി.

ഡേവിഡ് രാജൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഐക്യകേരള പോരാട്ടത്തിൽനിന്ന്‌ നവകേരളത്തിലേക്ക് എന്ന വിഷയത്തിൽ സെമിനാർ വെള്ളി വൈകിട്ട് അഞ്ചിന് കൂത്താട്ടുകുളം ടൗൺഹാളിൽ നടക്കും. ഡോ. സുനിൽ പി ഇളയിടം വിഷയാവതരണം നടത്തും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217195/commemorations-continue)