---
title: "#KrishiBhavan | പായിപ്ര കൃഷിഭവന്റെ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു"
english_title: "#Organized #Sunday #Market of #Paipra #Krishi #Bhavan"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217141/organized-sunday-market-of-paipra-krishi-bhavan"
published_at: "2024-07-04T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685e6ff77b22_surgery.jpg"
keywords: []
---

# #KrishiBhavan | പായിപ്ര കൃഷിഭവന്റെ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു

> **Lead Summary:** മൂവാറ്റുപുഴ പായിപ്ര കൃഷിഭവന്റെ ഞാറ്റുവേലച്ചന്ത പായിപ്ര പഞ്ചായത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ പി എം അസീസ് ഉദ്ഘാടനംചെയ്തു.

## Article Content

മൂവാറ്റുപുഴ പായിപ്ര കൃഷിഭവന്റെ ഞാറ്റുവേലച്ചന്ത പായിപ്ര പഞ്ചായത്തിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ പി എം അസീസ് ഉദ്ഘാടനംചെയ്തു.

എം എ നൗഷാദ് അധ്യക്ഷനായി. സാജിത മുഹമ്മദലി, എ ടി സുരേന്ദ്രൻ, എ എം ഷാനവാസ്‌ എന്നിവർ സംസാരിച്ചു.മൂവാറ്റുപുഴ നഗരസഭാ കൃഷിഭവന്റെ ഞാറ്റുവേലച്ചന്ത നഗരസഭാ ചെയര്‍മാന്‍ പി പി എല്‍ദോസ് ഉദ്ഘാടനംചെയ്തു.

കെ ജി അനില്‍കുമാര്‍ അധ്യക്ഷനായി. വി പി സുധീശൻ, കെ എം സൈനുദീൻ, ടി എം ലൈല, ഇ കെ ലീല എന്നിവർ സംസാരിച്ചു. ഫലവൃക്ഷത്തൈകൾ, സോപ്പ്, അച്ചാറുകൾ തുടങ്ങിയവയുടെ വിൽപ്പനയും പച്ചക്കറിവിത്ത്, പച്ചക്കറിത്തൈ വിതരണം എന്നിവയുമുണ്ടായി.

പിറവം മണീട് പഞ്ചായത്ത് ഞാറ്റുവേല മഹോത്സവവും ചന്തയും പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷയായി. പി കെ പ്രദീപ്‌, പി എസ് ജോബ്, സി ടി അനീഷ്, പി പ്രമോദ്, മിനു മോൻസി, എ കെ സോജൻ തുടങ്ങിയവർ സംസാരിച്ചു.

ചന്തയുടെ ഭാഗമായി നടീൽവസ്തുക്കൾ സൗജന്യമായും സബ്‌സിഡി നിരക്കിലും വിതരണം ചെയ്തു. കോതമംഗലം കോട്ടപ്പടി പഞ്ചായത്ത് കൃഷിഭവനും മൃഗാശുപത്രിയും വിവിധ കർഷക ഗ്രൂപ്പുകളും ചേർന്ന്‌ സംഘടിപ്പിച്ച ഞാറ്റുവേലച്ചന്ത പഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഗോപി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ്‌ മെറ്റിൻ മാത്യു അധ്യക്ഷയായി. ആശ അജിൻ, ജിജി സജീവ്, സാറാമ്മ ജോൺ, ബിജി പി ഐസക്, റംല മുഹമ്മദ്, ജിജി ജോബ്, ഡോ. എൽദോ പി വർഗീസ്, കെ എം റഷീദ്, കെ കെ നിഷാദ് തുടങ്ങിയവർ സംസാരിച്ചു. പച്ചക്കറി, ഫലവൃക്ഷ തൈകൾ, വിത്ത്, ടിഷ്യു കൾച്ചർ വാഴത്തൈ, കൂൺ, മറ്റു നാടൻ കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും നടന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217141/organized-sunday-market-of-paipra-krishi-bhavan)