#suicide | മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ

#suicide | മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ
Jul 1, 2024 09:24 AM | By Amaya M K

കൊട്ടാരക്കര: (piravomnews.in) മാനസികാസ്വസ്ഥതയുള്ള വയോധികൻ മീൻകറിയിൽ അമിത അളവിൽ ഗുളിക കലർത്തി കഴിച്ചതിനെ തുടർന്ന് മരിച്ചു. 

കറി കൂട്ടിയ ഭാര്യയെയും ഭാര്യാമാതാവിനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കെ.എസ്. നഗറിൽ ബി144 അഭിരാം ഭവനിൽ രാമചന്ദ്രൻ (62) ആണ് മരിച്ചത്. ഭാര്യ ഗിരിജാകുമാരി (52), ഇവരുടെ മാതാവ് കമലമ്മ (72) എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കമലമ്മയുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ: രാമചന്ദ്രൻ മാനസിക രോഗത്തിന് കഴിച്ചുകൊണ്ടിരുന്ന ഗുളിക ശനിയാഴ്ച ഉച്ചക്ക് മീൻ കറിയിൽ കലർത്തി.

ഇതറിയാതെ ഗിരിജാകുമാരിയും അമ്മ കമലമ്മയും ചോറിനൊപ്പം കൂട്ടിക്കഴിച്ചു. മീൻകറിയിൽ കയ്പ്പുണ്ടെന്ന് ആഹാരം കഴിച്ച രണ്ട് പേരും പറഞ്ഞിരുന്നു. അൽപസമയത്തിന് ശേഷം ഗിരിജ തറയിലും കമലമ്മ കട്ടിലിലും ബോധമില്ലാതെ കിടന്നു.

ഈ സമയം ഗിരിജയുടെ മകൻ അഭിരാം ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ ക്ലാസ് കഴിഞ്ഞ് വീട്ടിൽ എത്തി. മുറിക്കുള്ളിൽ പ്രവേശിച്ചപ്പോൾ അമ്മയും അമ്മൂമ്മയും ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്.

ഇടക്ക് ഗിരിജക്ക് ചെറുതായി ബോധം വന്നപ്പോൾ മീൻ കറിയിൽ ഗുളിക ഇട്ടതായി മകനോട് സംശയം പറഞ്ഞു. സാധാരണ ഉറങ്ങുന്നതുപോലെ രാമചന്ദ്രൻ കട്ടിലിൽ കിടക്കുകയായിരുന്നു.ഇയാൾ അമിതഅളവിൽ ഗുളിക കഴിച്ചകാര്യം ആരും അറിയാതെ പോയി.

ഉടൻ തന്നെ അഭിരാം നാട്ടുകാരെ വിളിച്ചുവരുത്തി. ഗിരിജകുമാരിയെയും കമലമ്മയെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരുടെയും നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗിരിജക്ക് ഇടക്ക് ബോധം വരികയും പോവുകയും ചെയ്യുന്നുണ്ട്.

എന്നാൽ കമലമ്മക്ക് ഇതുവരെ ബോധം വന്നിട്ടില്ല. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. രാമചന്ദ്രന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ

#Psychiatric pill #mixed with #fish #curry: #Elderly man #dies, #wife and #mother #under #treatment

Next TV

Related Stories
#sculptures | ചിത്രകാരന്മാർ കളിമണ്ണുകൊണ്ട് നിർമിച്ച ശിൽപ്പങ്ങൾ ചൂളയിൽ ചുട്ടെടുത്തുതുടങ്ങി

Jul 3, 2024 05:26 AM

#sculptures | ചിത്രകാരന്മാർ കളിമണ്ണുകൊണ്ട് നിർമിച്ച ശിൽപ്പങ്ങൾ ചൂളയിൽ ചുട്ടെടുത്തുതുടങ്ങി

കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി കേരള ചിത്രകലാപരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ സിറിൾ പി ജേക്കബ്ബിന്റെ നേതൃത്വത്തിൽ രണ്ടുതവണകളിലായാണ്‌ ക്യാമ്പ്‌...

Read More >>
#plasticwaste | മംഗളവനത്തിലെ 
പ്ലാസ്‌റ്റിക്‌ മാലിന്യം നീക്കി

Jul 3, 2024 05:22 AM

#plasticwaste | മംഗളവനത്തിലെ 
പ്ലാസ്‌റ്റിക്‌ മാലിന്യം നീക്കി

വനമഹോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു...

Read More >>
 #Collegestudents | ടയറുകളുടെ സീരിയൽ നമ്പർ വേർതിരിക്കാം ; നൂതനസംവിധാനം വികസിപ്പിച്ച് കോളേജ്‌ വിദ്യാർഥികൾ

Jul 3, 2024 05:10 AM

#Collegestudents | ടയറുകളുടെ സീരിയൽ നമ്പർ വേർതിരിക്കാം ; നൂതനസംവിധാനം വികസിപ്പിച്ച് കോളേജ്‌ വിദ്യാർഥികൾ

നാലാംവർഷ വിദ്യാർഥികളായ പ്രിൻസ് ദേവസി (ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്), മുഹമ്മദ് ഫാസിൽ (മെക്കാനിക്കൽ എൻജിനിയറിങ്) എന്നിവർ നിർമിത...

Read More >>
 #boat | കുറുമ്പത്തുരുത്ത്–--ഗോതുരുത്ത് ബോട്ട് സർവീസ് പുനരാരംഭിച്ചു

Jul 3, 2024 05:05 AM

#boat | കുറുമ്പത്തുരുത്ത്–--ഗോതുരുത്ത് ബോട്ട് സർവീസ് പുനരാരംഭിച്ചു

കോവിഡ് വ്യാപനത്തിനുമുമ്പ്‌ മുടങ്ങിയ ബോട്ട് സർവീസ് വീണ്ടും തുടങ്ങാതിരുന്നത് യാത്രക്കാർക്ക്‌ ഏറെ ബുദ്ധിമുട്ട്...

Read More >>
#Theft | ഭഗവതി ക്ഷേത്രത്തിനുമുന്നിലെ രണ്ടു കടകളിൽ മോഷണം

Jul 3, 2024 05:01 AM

#Theft | ഭഗവതി ക്ഷേത്രത്തിനുമുന്നിലെ രണ്ടു കടകളിൽ മോഷണം

പ്രധാന വാതിലിന്റെ പൂട്ട് തകർത്തു കടന്നശേഷം ഉള്ളിലെ ഷട്ടറിന്റെ താഴ്...

Read More >>
 #arrest | കോഴിക്കടയുടെ മറവില്‍ വിദേശ മദ്യം വിൽപ്പന ; ഒരാൾ അറസ്റ്റിൽ

Jul 2, 2024 09:50 AM

#arrest | കോഴിക്കടയുടെ മറവില്‍ വിദേശ മദ്യം വിൽപ്പന ; ഒരാൾ അറസ്റ്റിൽ

ഡ്രൈ ഡേയുടെ ഭാഗമായി കുറ്റിച്ചിറ മേഖലയിലെ പരിശോധനക്കിടിയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍...

Read More >>
Top Stories










News Roundup