---
title: " #Collegestudents | ടയറുകളുടെ സീരിയൽ നമ്പർ വേർതിരിക്കാം ; നൂതനസംവിധാനം വികസിപ്പിച്ച് കോളേജ്‌ വിദ്യാർഥികൾ"
english_title: "The #serial #number of the #tires can be #distinguished; #College #students #developed #innovative #systems"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/216883/the-serial-number-of-the-tires-can-be-distinguished-college-students-developed-innovative-systems"
published_at: "2024-07-03T05:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684902f42f04_studemts.jpg"
keywords: []
---

#  #Collegestudents | ടയറുകളുടെ സീരിയൽ നമ്പർ വേർതിരിക്കാം ; നൂതനസംവിധാനം വികസിപ്പിച്ച് കോളേജ്‌ വിദ്യാർഥികൾ

> **Lead Summary:** **നെടുമ്പാശേരി : ** അപ്പോളോ ടയേഴ്സിനുവേണ്ടി ടയറുകളുടെ സീരിയൽ നമ്പർ വേർതിരിച്ചെടുക്കുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കുന്നുകര എംഇഎസ് എൻജിനിയറിങ് കോളേജ്‌ വിദ്യാർഥികൾ.

## Article Content

**നെടുമ്പാശേരി : ** അപ്പോളോ ടയേഴ്സിനുവേണ്ടി ടയറുകളുടെ സീരിയൽ നമ്പർ വേർതിരിച്ചെടുക്കുന്ന നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കുന്നുകര എംഇഎസ് എൻജിനിയറിങ് കോളേജ്‌ വിദ്യാർഥികൾ.

നാലാംവർഷ വിദ്യാർഥികളായ പ്രിൻസ് ദേവസി (ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്), മുഹമ്മദ് ഫാസിൽ (മെക്കാനിക്കൽ എൻജിനിയറിങ്) എന്നിവർ നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ്‌ പുതിയ സംവിധാനം വികസിപ്പിച്ചത്.

വകുപ്പ്‌ മേധാവി ഡോ. ലക്ഷ്മി ആർ നായർ, പ്രോജക്ട്‌ കോ–-ഓർഡിനേറ്റർ മായ ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീത ആർ നായർ, അപ്പോളോ സിസ്റ്റം മാനേജർമാരായ വി എസ് വിനോദ്, സിജിൻ രാജ് എന്നിവരുടെ സഹായവും വിദ്യാർഥികൾക്ക് ലഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/216883/the-serial-number-of-the-tires-can-be-distinguished-college-students-developed-innovative-systems)