#Traffic | ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് ദുരിതമാകുന്നു

#Traffic | ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് ദുരിതമാകുന്നു
Jul 2, 2024 09:23 AM | By Amaya M K

തൃപ്പൂണിത്തുറ : (piravomnews.in) വൈക്കം റോഡിൽ പുതിയകാവുമുതൽ നടക്കാവുവരെ രാവിലെയും വൈകിട്ടുമുണ്ടാകുന്ന ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് ദുരിതമാകുന്നു.

രാവിലെ ജോലിക്ക്‌ പോകുന്നവർ മണിക്കൂറുകളോളം കുരുക്കിൽ കിടക്കേണ്ടിവരുന്നുണ്ട്‌. പുതിയകാവ് ജങ്‌ഷൻ, ഉദയംപേരൂർ കവല, നടക്കാവ് ജങ്‌ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക് റോഡിൽ ഉടനീളം വ്യാപിക്കുകയാണ് പതിവ്.

പുതിയകാവിൽ മാർക്കറ്റ് റോഡിൽനിന്നും കുരീക്കാട് ഭാഗത്തുനിന്നും ഉദയംപേരൂർ കവലയിൽ കണ്ടനാട് ഭാഗത്തുനിന്നും നടക്കാവ് ജങ്‌ഷനിൽ മുളന്തുരുത്തി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വൈക്കം റോഡിൽ പ്രവേശിക്കുമ്പോഴാണ്‌ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.

റോഡിൽ ആവശ്യത്തിന് വീതിയില്ലാത്തതും ബസ് ബേ ഇല്ലാത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. തിങ്കൾ രാവിലെ എട്ടിന്‌ ആരംഭിച്ച ഗതാഗതക്കുരുക്ക്‌ പകൽ 11 വരെ നീണ്ടതോടെ നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി.

എസ്എൻ ജങ്‌ഷൻമുതൽ പൂത്തോട്ടവരെയുള്ള റോഡ് നാലുവരിപ്പാതയാക്കുന്ന നടപടികൾ എത്രയുംവേഗം പൂർത്തിയാക്കി ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

#Traffic #jams are a #nuisance for #commuters

Next TV

Related Stories
#founddead | വയോധികയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Jul 4, 2024 11:08 AM

#founddead | വയോധികയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അര്‍ബുദബാധിതയായിരുന്ന സാബുലാലിന്റെ ഭാര്യ ഒരുമാസം മുന്‍പ്...

Read More >>
 #PRajeev | പൊട്ടച്ചാൽ തോട് പ്രളയനിവാരണത്തിന് 14.5 കോടി: മന്ത്രി പി രാജീവ്

Jul 4, 2024 10:59 AM

#PRajeev | പൊട്ടച്ചാൽ തോട് പ്രളയനിവാരണത്തിന് 14.5 കോടി: മന്ത്രി പി രാജീവ്

1037 മീറ്റർ നീളത്തിൽ തോടിന്റെ വീതി കൂട്ടും. മന്ത്രിതലത്തിൽ നിരവധി യോഗങ്ങൾ ചേർന്നാണ് പദ്ധതി അന്തിമമാക്കിയത്. പ്രദേശത്തിന്റെ ദീർഘകാലാവശ്യമാണ്...

Read More >>
#Commemorations | സ്മൃതിസംഗമങ്ങൾ തുടരുന്നു

Jul 4, 2024 10:52 AM

#Commemorations | സ്മൃതിസംഗമങ്ങൾ തുടരുന്നു

പാലക്കുഴ അറയാനിച്ചുവട്ടിൽ നടന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ എൻ രമ...

Read More >>
 #dengue | ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്‌ ; ജാഗ്രത വേണം

Jul 4, 2024 10:47 AM

#dengue | ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതായി റിപ്പോർട്ട്‌ ; ജാഗ്രത വേണം

പനിബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും ബോധവൽക്കരണം നടത്താനും നടപടി സ്വീകരിച്ചതായി ജില്ലാ ആരോഗ്യവിഭാഗം...

Read More >>
#wildanimals | കാട്ടാനകളുടെ വരവ് ; ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കംകെടുത്തി

Jul 4, 2024 10:43 AM

#wildanimals | കാട്ടാനകളുടെ വരവ് ; ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കംകെടുത്തി

കാട്ടാനകളുടെ വരവ് ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കംകെടുത്തി. തിങ്കൾ രാത്രി ഏഴ് ആനകളാണ് മുന്നൂർപ്പിള്ളിയിൽ...

Read More >>
#stabbed | കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു

Jul 4, 2024 10:36 AM

#stabbed | കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു

ആക്രമണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും ശ്രീകൃഷ്ണപുരം പൊലീസ്...

Read More >>
Top Stories










News Roundup