---
title: "#Theft | ഭഗവതി ക്ഷേത്രത്തിനുമുന്നിലെ രണ്ടു കടകളിൽ മോഷണം"
english_title: "#Theft in two #shops in #front of #Bhagwati #temple"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/216881/theft-in-two-shops-in-front-of-bhagwati-temple"
published_at: "2024-07-03T05:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66848e15b99a1_theft.jpg"
keywords: []
---

# #Theft | ഭഗവതി ക്ഷേത്രത്തിനുമുന്നിലെ രണ്ടു കടകളിൽ മോഷണം

> **Lead Summary:** **വൈപ്പിൻ :** നായരമ്പലം ഭഗവതി ക്ഷേത്രത്തിനുമുന്നിലെ രണ്ടു കടകളിൽ മോഷണം. പിഎഎം സ്റ്റോഴ്സ്, സമീപത്തെ ബജി കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

## Article Content

**വൈപ്പിൻ :** നായരമ്പലം ഭഗവതി ക്ഷേത്രത്തിനുമുന്നിലെ രണ്ടു കടകളിൽ മോഷണം. പിഎഎം സ്റ്റോഴ്സ്, സമീപത്തെ ബജി കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

പൂട്ടുതകർത്ത് അകത്തുകയറിയ മോഷ്ടാവ് പിഎഎം സ്റ്റോഴ്സിൽനിന്ന്‌ 10,000 രൂപയും ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ചു. പ്രധാന വാതിലിന്റെ പൂട്ട് തകർത്തു കടന്നശേഷം ഉള്ളിലെ ഷട്ടറിന്റെ താഴ് അറുത്തുമാറ്റുകയായിരുന്നു.

രണ്ട്‌ കമ്പി വടികളും ഇവിടെനിന്ന്‌ കണ്ടെത്തി. പുലർച്ചെ 2.39നാണ് സംഭവം. മുഖംമറയ്ക്കാതെ കടയിൽ കയറിയ മോഷ്ടാവ് ഹെൽമെറ്റ് ധരിച്ചശേഷമാണ്‌ പണം കവർന്നത്. കടയിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്.

ചെറായി, ഇല്ലത്തുപടി, എടവനക്കാട് അണിയിൽ എന്നിവിടങ്ങളിൽ നേരത്തേ നടന്ന മോഷണങ്ങളും ഇയാളാണ് നടത്തിയതെന്നു പൊലീസ് പറഞ്ഞു. വ്യാപരി വ്യവസായി ഏകോപന സമിതി വൈപ്പിൻ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. മോഷ്ടാവിനെ കണ്ടെത്താൻ സത്വരനടപടി സ്വീകരിക്കണമെന്ന്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/216881/theft-in-two-shops-in-front-of-bhagwati-temple)