---
title: "#sculptures | ചിത്രകാരന്മാർ കളിമണ്ണുകൊണ്ട് നിർമിച്ച ശിൽപ്പങ്ങൾ ചൂളയിൽ ചുട്ടെടുത്തുതുടങ്ങി"
english_title: "The #artists #started to #bake the #clay #sculptures in the #kiln"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/216885/the-artists-started-to-bake-the-clay-sculptures-in-the-kiln"
published_at: "2024-07-03T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668493dd4a8df_sculp.jpg"
keywords: []
---

# #sculptures | ചിത്രകാരന്മാർ കളിമണ്ണുകൊണ്ട് നിർമിച്ച ശിൽപ്പങ്ങൾ ചൂളയിൽ ചുട്ടെടുത്തുതുടങ്ങി

> **Lead Summary:** **പെരുമ്പാവൂർ : ** ടെറാകോട്ട ക്യാമ്പിൽ ചിത്രകാരന്മാർ കളിമണ്ണുകൊണ്ട് നിർമിച്ച ശിൽപ്പങ്ങൾ ചൂളയിൽ ചുട്ടെടുത്തുതുടങ്ങി.

## Article Content

**പെരുമ്പാവൂർ : ** ടെറാകോട്ട ക്യാമ്പിൽ ചിത്രകാരന്മാർ കളിമണ്ണുകൊണ്ട് നിർമിച്ച ശിൽപ്പങ്ങൾ ചൂളയിൽ ചുട്ടെടുത്തുതുടങ്ങി.

അറുപതോളം ശിൽപ്പങ്ങളാണ് ഇരിങ്ങോൾ നാഗഞ്ചേരിമനയിലെ ചൂളയിൽ ചുട്ടെടുക്കുന്നത്. അമ്മയും കുഞ്ഞും, പ്രണയം, സഹസ്രദളപത്മം, കർഷകന്റെ ആത്മമുന്നേറ്റം, ഗോത്രവംശജൻ, ബോധിവൃക്ഷം തുടങ്ങിയ ശിൽപ്പങ്ങളുണ്ട്‌.

കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി കേരള ചിത്രകലാപരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ സിറിൾ പി ജേക്കബ്ബിന്റെ നേതൃത്വത്തിൽ രണ്ടുതവണകളിലായാണ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌.

ശിൽപ്പികളായ ഗോപി സംക്രമണം, ടെറാ ക്രാഫ്റ്റ് ജയൻ, ടി എൻ രമേശ് ബാബു, ബബി മണ്ണത്തൂർ, രാജേന്ദ്രൻ കർത്താ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/216885/the-artists-started-to-bake-the-clay-sculptures-in-the-kiln)