---
title: "#privatebus | ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം ഒഴിവായത്‌ തലനാരിഴയ്ക്ക്‌"
english_title: "The #accident was #narrowly #avoided #during the #race #between the #buses"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/216656/the-accident-was-narrowly-avoided-during-the-race-between-the-buses"
published_at: "2024-07-02T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66837bbcc38e0_private.jpg"
keywords: []
---

# #privatebus | ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം ഒഴിവായത്‌ തലനാരിഴയ്ക്ക്‌

> **Lead Summary:** പെരുമ്പാവൂർ കുറുപ്പംപടിയിൽ ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം ഒഴിവായത്‌ തലനാരിഴയ്ക്ക്‌.

## Article Content

പെരുമ്പാവൂർ കുറുപ്പംപടിയിൽ ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം ഒഴിവായത്‌ തലനാരിഴയ്ക്ക്‌.

കോതമംഗലം റൂട്ടിൽ കുറുപ്പംപടി വട്ടോളിപ്പടിയിൽ ചരക്കുവാഹനത്തെ മറികടക്കാൻ ഒരേസമയം ബസുകൾ ശ്രമിച്ചപ്പോൾ എതിരെവന്ന കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കോതമംഗലം–-പെരുമ്പാവൂർ റൂട്ടിലോടുന്ന അജ്‌വ, സൽമാൻ ബസുകളാണ് മത്സരയോട്ടം നടത്തിയത്.

എതിരെ കാർവരുന്നത് കണ്ട് ബ്രേക്കിട്ട ബസ് നിയന്ത്രണംവിട്ടെങ്കിലും അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/216656/the-accident-was-narrowly-avoided-during-the-race-between-the-buses)