#murder | അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി;പ്രതി ഓടി രക്ഷപ്പെട്ടു

#murder | അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി;പ്രതി ഓടി രക്ഷപ്പെട്ടു
Jul 2, 2024 09:40 AM | By Amaya M K

കൊച്ചി: (pirvaomnews.in) പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ 34 ആണ് മരിച്ചത്.

വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവർ താമസിച്ചുവന്നത്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. ഇയാൾ സംഭവശേഷം ഓടി രക്ഷപ്പെട്ടു.

രാവിലെ 7.30ന് ആയിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റ ആകാശിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

The #guest #worker was #stabbed to #death; the #accused #ran #away

Next TV

Related Stories
#stabbed | കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു

Jul 4, 2024 10:36 AM

#stabbed | കാറിലെത്തിയ സംഘം സുഹൃത്തുക്കളെ വെട്ടിപ്പരുക്കേൽപ്പിച്ചു

ആക്രമണ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും ശ്രീകൃഷ്ണപുരം പൊലീസ്...

Read More >>
#KrishiBhavan | പായിപ്ര കൃഷിഭവന്റെ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു

Jul 4, 2024 05:33 AM

#KrishiBhavan | പായിപ്ര കൃഷിഭവന്റെ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു

ചന്തയുടെ ഭാഗമായി നടീൽവസ്തുക്കൾ സൗജന്യമായും സബ്‌സിഡി നിരക്കിലും വിതരണം...

Read More >>
#surgery | എറണാകുളം ജനറൽ ആശുപത്രിക്ക്‌ നേട്ടം ; നൂറ്റിനാലുകാരിക്ക്‌ ഇടുപ്പെല്ല്‌ ശസ്‌ത്രക്രിയ വിജയം

Jul 4, 2024 05:30 AM

#surgery | എറണാകുളം ജനറൽ ആശുപത്രിക്ക്‌ നേട്ടം ; നൂറ്റിനാലുകാരിക്ക്‌ ഇടുപ്പെല്ല്‌ ശസ്‌ത്രക്രിയ വിജയം

ഓർത്തോ വിഭാഗത്തിലെ ഡോ. കെ രാജേഷ്, ഡോ. മനു പി വിശ്വം, അനസ്തേഷ്യയിലെ ഡോ. ഷർളി എന്നിവരുടെ നേതൃത്വത്തിൽ നഴ്സുമാരും ടെക്നീഷ്യന്മാരും അടങ്ങിയ സംഘമാണ്‌...

Read More >>
#death | നാടിന് നഷ്ടമായത് ജീവിതകാലം മുഴുവൻ സമരപോരാട്ടങ്ങളിൽ നിറഞ്ഞുനിന്ന പൊതുപ്രവർത്തകനെ

Jul 4, 2024 05:26 AM

#death | നാടിന് നഷ്ടമായത് ജീവിതകാലം മുഴുവൻ സമരപോരാട്ടങ്ങളിൽ നിറഞ്ഞുനിന്ന പൊതുപ്രവർത്തകനെ

ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യബാച്ച് വിദ്യാർഥിയായിരുന്നു. തുടർന്ന് സ്കൂളിലെ ജീവനക്കാരനായി....

Read More >>
#Congress | കളമശേരി സഹകരണ ബാങ്കിലെ പ്രശ്നങ്ങളുടെ പേരിൽ കോൺഗ്രസിൽ ഗ്രൂപ്പുപോര് കനക്കുന്നു

Jul 4, 2024 05:22 AM

#Congress | കളമശേരി സഹകരണ ബാങ്കിലെ പ്രശ്നങ്ങളുടെ പേരിൽ കോൺഗ്രസിൽ ഗ്രൂപ്പുപോര് കനക്കുന്നു

വിമതർ നിലപാടിൽ ഉറച്ചുനിന്നാൽ ഡിസിസി പ്രസിഡന്റിന്റെ തീരുമാനം കളമശേരിയിൽ നടപ്പാകില്ലെന്നാണ് നിലവിലെ...

Read More >>
 #tourism | തിരുമാറാടിയിൽ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാൻ ഗ്രാമസഭായോഗം തീരുമാനിച്ചു

Jul 4, 2024 05:17 AM

#tourism | തിരുമാറാടിയിൽ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാൻ ഗ്രാമസഭായോഗം തീരുമാനിച്ചു

ചർച്ചകൾക്കുശേഷം വിവിധ പദ്ധതികളുടെ കരടുനിർദേശങ്ങൾ യോഗം...

Read More >>
Top Stories










News Roundup